മഴയിൽ റോഡിലെ കുഴികൾ കൂടി, ബിബിഎംപി യെ വിമർശിച്ച് ഹൈക്കോടതി 

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നഗരറോഡുകളിൽ പലയിടത്തും കുഴികളുടെ എണ്ണം കൂടി. കുഴികളിൽ വീണുള്ള അപകടത്തിന്റെ എണ്ണവും വർധിച്ചു. മൈസൂരു റോഡിൽ നായന്തഹള്ളി മുതൽ കെങ്കേരി വരെ ടാറിങ് തകർന്ന് മുപ്പതിലധികം കുഴികളാണ് രണ്ടുവശങ്ങളിലുമായി രൂപപ്പെട്ടിട്ടുള്ളത്. കുഴികൾ അടയ്ക്കാൻ വൈകുന്നതിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം നേരിട്ട ബിബിഎംപി 80 ശതമാനം കുഴികളും ഏപ്രിലിൽ നികത്തിയെന്നാണ് അവകാശപ്പെടുന്നത്. അവശേഷിക്കുന്ന കുഴികൾ അടിയന്തരമായി നികത്താൻ ബന്ധപ്പെട്ട സോണൽ എൻജിനീയർമാർക്ക് നിർദേശം നൽകിയതായും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.

Read More

മാലിന്യ സംസ്‌കരണത്തിന് കൂടുതൽ ഫണ്ട്‌; ആശ്ചര്യപ്പെട്ട് വിദഗ്ധർ 

WASTE DISPOSAL BBMP

ബെംഗളൂരു: ഖരമാലിന്യ സംസ്‌കരണത്തിനുള്ള ബജറ്റ് വിഹിതം സംസ്ഥാന സർക്കാർ 1,619 കോടി രൂപയായി വർദ്ധിപ്പിച്ചു. നഗരത്തിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുപകരം അധികൃതർ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ തള്ളുകയാണെങ്കിൽ ഈ നീക്കത്തിന് നികുതിദായകരുടെ ഇത്രയും പണം ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് വിദഗ്ധർ ചോദ്യം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഇല്ലാത്ത ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) 2022-23 ലെ ബജറ്റ് മാർച്ച് 31 ന് അർദ്ധരാത്രിയോടെ വെബ്‌സൈറ്റിൽ നിശബ്ദമായി അപ്‌ലോഡ് ചെയ്യുകയാണ് ചെയ്തത്. മെയ് 7 ന് നഗരവികസന വകുപ്പ് (യുഡിഡി) പ്രസിദ്ധീകരിച്ച ബിബിഎംപി ബജറ്റിൽ…

Read More

അടിസ്ഥാന സൗകര്യ പദ്ധതികൾ പരിശോധിച്ച് പുതിയ ബിബിഎംപി ചീഫ് കമ്മീഷണർ

ബെംഗളൂരു: പുതിയ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് കുറഞ്ഞത് അഞ്ച് അടിസ്ഥാന സൗകര്യ പദ്ധതികളെങ്കിലും ഞായറാഴ്ച പരിശോധിക്കുകയും യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. 175 കോടി രൂപ ചെലവിൽ യെലഹങ്കയിൽ നിർമിക്കുന്ന സംയോജിത മേൽപ്പാലത്തിലാണ് ഗിരിനാഥ് ആദ്യം സന്ദർശിച്ചത്. നാലു ജംക്‌ഷനുകളിലൂടെ സിഗ്‌നൽ രഹിതമായി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിലുള്ള റോഡ്‌വേയെ ഞെരുക്കി ഗതാഗതം മന്ദഗതിയിലാക്കിയിട്ടുണ്ട്. ഇതെത്തുടർന്ന് തൂണുകൾ വരുന്ന ഭാഗത്തെ നിർമാണ സ്ഥലം കുറയ്ക്കണമെന്നും ഗതാഗതത്തിന് കൂടുതൽ…

Read More

തെരുവ് നായ ശല്യം 2028 വരെ തുടർന്നേക്കാം; റിപ്പോർട്ടുകൾ 

ബെംഗളൂരു: 2018 മുതൽ ബിബിഎംപി പ്രതിവർഷം കുറഞ്ഞത് 45,000 മൃഗങ്ങളെ വന്ധ്യംകരിച്ചിട്ടും നഗരത്തിലെ തെരുവ് നായ്ക്കളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതായി പഠനങ്ങൾ. എന്നാൽ നഗരത്തിലെ 3,09,000 തെരുവ് നായ്ക്കളിൽ 51 ശതമാനം മാത്രമേ വന്ധ്യംകരിച്ചിട്ടുള്ളൂവെന്ന് 2019 ലെ ഒരു സർവേ വെളിപ്പെടുത്തി, അതിനാൽ തെരുവ് നായ്ക്കളുടെ എണ്ണം ഉള്ളത് കണക്കുമ്പോൾ വളരെ കുത്തനെയുള്ള വെല്ലുവിളിയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രശ്‌നം, തെരുവ്ക്ര നായ്ക്കൾ ക്രമാതീതമായി പെരുകി കൊണ്ടിരിക്കുകയാണെന്നും, ഒരു ദിവസം 150 നായ്ക്കളെയെങ്കിലും വന്ധ്യംകരിക്കുന്നുണ്ടെങ്കിലും, ഇടയിൽ രക്ഷപെടുന്ന ഒരു നായയ്ക്ക് പോലും 10 നായ്ക്കുട്ടികളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ്…

Read More

മെട്രോപാതയ്ക്ക് തടസ്സമായി മേൽപ്പാലം, നിർമ്മാണം നിർത്തിവയ്ക്കാൻ ബിഎംആർസി നിർദേശം 

ബെംഗളൂരു: കലാമന്ദിറിന് മുന്നിലൂടെ ഉള്ള മേൽപാലത്തിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിനോട്‌ അടുത്തതോടെ നിർമാണം നിർത്തിവയ്ക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ബിബിഎംപിക്ക് നിർദേശം നൽകി. അനുമതിയില്ലാതെയാണ് പാലം നിർമാണം ആരംഭിച്ചതെന്നാണ് ബിഎംആർസി വിശദീകരണം. സിൽക്ക് ബോർഡ്–കെആർ പുരം മെട്രോ പാത ഇതിലൂടെ കടന്നുപോകുന്നതിനാൽ മേൽപാലത്തിന്റെ രൂപരേഖ മാറ്റേണ്ടിവരും. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ പരസ്യവരുമാനം മാത്രം ലക്ഷ്യമിട്ടാണ് ബിബിഎംപി മേൽപാല നിർമാണം ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. മെട്രോ റൂട്ട് 2 വർഷം മുൻപേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇത് അവഗണിച്ചാണ് പാലം നിർമാണം ആരംഭിച്ചതെന്നും ആരോപണത്തിൽ ചൂണ്ടിക്കട്ടുന്നു.

Read More

മുഴുവൻ ഫണ്ടും വിനിയോഗിക്കാതെ ബിബിഎംപി വാർഡ് കമ്മിറ്റികൾ: കണക്കുകൾ പുറത്ത്

ബെംഗളൂരു: വാർഡ് കമ്മിറ്റികളിൽ 70% മാത്രമാണ് കഴിഞ്ഞ ബിബിഎംപി ബജറ്റിൽ അനുവദിച്ച ഫണ്ട് വിനിയോഗിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വാർഡ് കമ്മിറ്റികളെ ശാക്തീകരിക്കുന്നതിനും തദ്ദേശ ഭരണം വികേന്ദ്രീകരിക്കുന്നതിനുമായി ഓരോ വാർഡിനും 60 ലക്ഷം രൂപ വീതം നഗരസഭ അനുവദിച്ചിരുന്നു. ബ്രുഹത് ബെംഗളൂരു മഹാനഗർ പാലെ (ബിബിഎംപി) വാർഡ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് ഫണ്ട് വിനിയോഗിക്കാൻ വാർഡിന്റെ നോഡൽ ഓഫീസർക്ക് അധികാരം നൽകുകയും ചെയ്തിരുന്നു. ഫണ്ടിന്റെ യഥാർത്ഥ വിനിയോഗം ഞങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലങ്കിലും ഏകദേശ കണക്കുകൾ കാണിക്കുന്നത് 60% മുതൽ 70% വരെ വാർഡുകൾ മാത്രമാണ് ഈ…

Read More

നഗരഭരണത്തിന്റെ കടിഞ്ഞാൺ ഇനി തുഷാർ ഗിരിനാഥിന്റെ കൈകളിൽ

ബെംഗളൂരു: ബിബിഎംപി ആസ്ഥാനത്ത് നടന്ന അനൗപചാരിക സ്ഥാനകൈമാറ്റ ചടങ്ങ് മൂന്ന് തവണ മാറ്റിവയ്ക്കേണ്ടിവന്നതിന് ശേഷം പുതിയ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് സ്ഥാനമൊഴിയുന്ന ചീഫ് ഗൗരവ് ഗുപ്തയിൽ നിന്ന് ചാർജ് സ്വീകരിക്കാൻ 40 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ട് 1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗിരിനാഥ്, ഡോ. ബി.ആർ. അംബേദ്കറുടെയും കന്നഡ ചലച്ചിത്രപ്രതിഭ ഡോ. രാജ്കുമാറിന്റെയും പ്രതിമകളിൽ ഹാരമണിയിച്ചു. തുടർന്ന് ഗൗരവ് ഗുപ്തയ്ക്കായി ഹാളിൽ കാത്തുനിന്ന ശേഷം 10 മിനിറ്റ് കമ്മീഷണറുടെ ഓഫീസിലും കാത്തിരുന്നു. എന്നാൽ ഗുപ്ത എത്തി നഗരഭരണത്തിന്റെ കടിഞ്ഞാൺ കൈമാറുമ്പോൾ…

Read More

അന്തരീക്ഷ മലിനീകരണ മോണിറ്ററുകൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ച് ബിബിഎംപി

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നഗരത്തിലുടനീളം വായു മലിനീകരണ മോണിറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡറുകൾ ഉടൻ നടത്തും. 2017-ൽ ഈ ആശയം ഉയർന്നുവെങ്കിലും മോണിറ്ററുകൾ സ്ഥാപിക്കുന്നതിൽ പൗരസമിതിയുടെ വൈദഗ്ധ്യമില്ലായ്മയാണ് കാലതാമസത്തിന് കാരണമായതെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു. ഞങ്ങൾക്ക് ഈ മേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ഇല്ലന്നും കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായി (കെഎസ്പിസിബി) ചേർന്നാണ് ഞങ്ങൾ ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നതെന്നും അതിനായി ടെൻഡർ ഉടൻ പ്രഖ്യാപിക്കുകയും വിശദാംശങ്ങൾ അതിൽ വെളിപ്പെടുത്തുകയും ചെയ്യും. ഓരോ വാർഡിലും വായു മലിനീകരണ മോണിറ്ററുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി എന്നും…

Read More

ബിബിഎംപി മേധാവി ഗൗരവ് ഗുപ്തയെ മാറ്റി, തുഷാർ ഗിരി നാഥ് പുതിയ മേധാവി

ബെംഗളൂരു :ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) കമ്മീഷണർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗൗരവ് ഗുപ്തയെ ഉടൻ മാറ്റാനും പകരം ഐഎഎസ് ഉദ്യോഗസ്ഥൻ തുഷാർ ഗിരി നാഥിനെ നിയമിക്കാനും കർണാടക സർക്കാർ തീരുമാനിച്ചു. അതേസമയം, ഇൻഫ്രാസ്ട്രക്ചർ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി ഗുപ്ത ചുമതലയേൽക്കും. 2021 ഏപ്രിൽ 1 ന് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിലാണ് ഗുപ്ത ബിബിഎംപി മേധാവിയായി നിയമിതനായത്. 16 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്ത ബിബിഎംപി തിരഞ്ഞെടുപ്പിന് മുമ്പാണ് ഗുപ്തയുടെ സ്ഥലംമാറ്റം. കർണാടകയിലും 2023ൽ…

Read More

വെള്ളക്കെട്ട് തടയാൻ വാർഡ് തലത്തിൽ നടപടി സ്വീകരിക്കണം ; ബിബിഎംപി

ബെംഗളൂരു: അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കാൻ ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. ‌കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിലാണ് വാർഡ്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ബിബിഎംപി സോണൽ എൻജിനീയർമാരെത്തിയെങ്കിലും കടുത്ത ജനരോഷമാണ് അവർക്ക് നേരിടേണ്ടി വന്നത്. അപകട ഭീഷണിയിലുള്ള മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്കും വീടുകൾക്കും വളരെയധികം നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഉണങ്ങി വീഴാൻ പാകത്തിൽ നിൽക്കുന്ന…

Read More