മുഴുവൻ ഫണ്ടും വിനിയോഗിക്കാതെ ബിബിഎംപി വാർഡ് കമ്മിറ്റികൾ: കണക്കുകൾ പുറത്ത്

ബെംഗളൂരു: വാർഡ് കമ്മിറ്റികളിൽ 70% മാത്രമാണ് കഴിഞ്ഞ ബിബിഎംപി ബജറ്റിൽ അനുവദിച്ച ഫണ്ട് വിനിയോഗിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വാർഡ് കമ്മിറ്റികളെ ശാക്തീകരിക്കുന്നതിനും തദ്ദേശ ഭരണം വികേന്ദ്രീകരിക്കുന്നതിനുമായി ഓരോ വാർഡിനും 60 ലക്ഷം രൂപ വീതം നഗരസഭ അനുവദിച്ചിരുന്നു. ബ്രുഹത് ബെംഗളൂരു മഹാനഗർ പാലെ (ബിബിഎംപി) വാർഡ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് ഫണ്ട് വിനിയോഗിക്കാൻ വാർഡിന്റെ നോഡൽ ഓഫീസർക്ക് അധികാരം നൽകുകയും ചെയ്തിരുന്നു.

ഫണ്ടിന്റെ യഥാർത്ഥ വിനിയോഗം ഞങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലങ്കിലും ഏകദേശ കണക്കുകൾ കാണിക്കുന്നത് 60% മുതൽ 70% വരെ വാർഡുകൾ മാത്രമാണ് ഈ ഫണ്ട് വിനിയോഗിച്ചിരിക്കുന്നത് എന്ന് BBMP സ്‌പെഷ്യൽ കമ്മീഷണർ (ഫിനാൻസ്) തുളസി മദീനേനി പറഞ്ഞു.
ബിബിഎംപിയുടെ കണക്കനുസരിച്ച് 60 ലക്ഷം രൂപയിൽ 20 ലക്ഷം വാർഡിലെ കുഴികൾ നികത്താനും 20 ലക്ഷം കുഴൽക്കിണർ അറ്റകുറ്റപ്പണികൾക്കും ബാക്കി 20 ലക്ഷം നടപ്പാതകളുടെ നവീകരണത്തിനുമാണ് നീക്കിവെച്ചിരുന്നത്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

എന്നാൽ, വാർഡ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച ചെയ്യാതെ വാർഡ് എൻജിനീയർമാർ ഫണ്ട് വിനിയോഗിച്ചതാകാമെന്നാണ് നഗരത്തിലുടനീളമുള്ള സജീവ വാർഡ് കമ്മിറ്റി അംഗങ്ങൾ പറയുന്നത്. പല വാർഡുകളിലും വാർഡ് കമ്മിറ്റി യോഗങ്ങൾ പതിവായി നടക്കുന്നില്ല. സ്ഥിതി ഇതായിരിക്കെ, 60% വാർഡുകളും ഫണ്ട് വിനിയോഗിച്ചിട്ടുണ്ടെങ്കിൽ, വാർഡ് കമ്മിറ്റികളുമായി ചർച്ച ചെയ്യാതെ ഇത് സംഭവിക്കാൻ സാധ്യതയുണ്ടെന്നും സൗത്ത് സോണിലെ സജീവ വാർഡ് കമ്മിറ്റി അംഗം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts