ഇന്ത്യ ആർട്ട്‌ മേളയ്ക്ക് നാളെ അവസാനനാൾ

ബെംഗളൂരു : 4 ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യ ആർട്ട്‌ മേള നാളെ അവസാനിക്കും. 400 ഓളം കലാകാരന്മാർ പങ്കെടുത്ത ഇന്ത്യ ആർട്ട് മേള കുമാരകൃപ റോഡിലെ ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിലായിരുന്നു നടക്കുന്നത് . മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണ ഉദ്ഘാടനം ചെയ്ത പ്രദർശനം 25 ഗാലറികളിലും സ്റ്റാളുകളിലുമായി 3000 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. നാളെയാണ് പ്രദർശനത്തിന്റെ അവസാനനാൾ.

  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ

കന്യാകുമാരി മുതൽ കാശ്മിർ വരെയുള്ളവരുടെ പങ്കാളിത്തതിനു പുറമേ സിംഗപ്പൂരിൽ നിന്നു വരെയുള്ള കലാകാരന്മാർ സൃഷ്ടികളുമായി പ്രദർശനത്തിന് എത്തിയിരുന്നു.
സമകാലീന ചിത്ര, ശിൽപകലാ രംഗത്തെ മുന്നേറ്റങ്ങളെ കുറിച്ചുളള ഒട്ടേറെ സംവാദങ്ങളും പ്രദർശനത്തിന്റ ഭാഗമായി നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us