ഭർത്താവ് സുന്ദരനല്ല, മനംനൊന്ത് ഭാര്യ ജീവനൊടുക്കി 

ഹത്രാസ്: ഭർത്താവ് സുന്ദരനല്ലാത്തതില്‍ മനം നൊന്ത് ഭാര്യ ജീവനൊടുക്കി.

ഉത്തർപ്രദേശിലെ ഹത്രാസ് സിയാല്‍ ഖേദ മൊഹല്ലയില്‍ താമസിക്കുന്ന തൗഫീഖിന്റെ ഭാര്യ സിമ്രാൻ എന്ന 25 കാരിയാണ് തൂങ്ങിമരിച്ചത്.

4 മാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

അലിഗഢിലെ ജാഫറാബാദിലെ ബറുല സ്വദേശിനിയായിരുന്നു സിമ്രാൻ.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

വിവാഹ ജീവിതത്തില്‍ സിമ്രാൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും , സുന്ദരനായ ഭർത്താവിനെ വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവെന്നും അയല്‍ വാസികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം തൗഫീഖ് ജോലിയ്‌ക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും സിമ്രാനെ പുറത്തേയ്‌ക്ക് കാണാത്തതിനാല്‍ വന്ന് നോക്കിയ അയല്‍ക്കാരാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts