ബെംഗളൂരു∙ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനുള്ള ഒരുക്കങ്ങൾ മഹാനഗരത്തിലും പൂർത്തിയായി. നാളെ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിലായി പൊങ്കാല ചടങ്ങുകൾ നടക്കും.
പൊങ്കാലയർപ്പിക്കുന്നതിനുള്ള അടുപ്പും പൂജാസാമഗ്രികളും സംഘാടകർതന്നെ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ അഞ്ചിനുതന്നെ ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കുമെങ്കിലും പൊങ്കാല ചടങ്ങുകൾ രാവിലെ പത്തിനാണു തുടങ്ങുക. പൊങ്കാല തളിക്കലിനുശേഷം അന്നദാനവും ഒരുക്കിയിട്ടുണ്ട്.
∙ സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ പൊങ്കാല രാവിലെ പത്തിന് ആരംഭിക്കും. രാവിലെ 5.30നു ഗണപതിഹോമം, കുങ്കുമപ്പറ, അന്നദാനം , ഭക്തിഗാനസുധ. ഫോൺ: 9844082061.
∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ പൊങ്കാല നാളെ രാവിലെ പത്തിനു സമിതിയുടെ മൈലസന്ദ്ര, സർജാപുര ഗുരുമന്ദിരങ്ങളിൽ. അന്നദാനവും ഉണ്ടായിരിക്കും. ഫോൺ: 9342576932. 080 25510277.
∙ കെഎൻഎസ്എസ് ഹൊറമാവ് കരയോഗത്തിന്റെ നേതൃത്വത്തിൽ രാവിലെ 9.30നു ബജാറ ലേഔട്ടിലെ ഓംശക്തി ക്ഷേത്ര ഗ്രൗണ്ടിലാണു പൊങ്കാല. ഫോൺ: 9845344781.
∙ കെഎൻഎസ്എസ് തിപ്പസന്ദ്ര-സി.വി. രാമൻനഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല ഉൽസവം നാളെ മല്ലേശ്പാളയ ജലകണ്ഠേശ്വര ക്ഷേത്രത്തിൽ. ഫോൺ: 9845216052.
∙ കെഎൻഎസ്എസ് ജാലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിലുള്ള പൊങ്കാല രാവിലെ പത്തിനു ഗംഗമ്മാഗുഡി ക്ഷേത്രത്തിൽ. ഫോൺ: 9972534249, 9880 650441.
∙ കെഎൻഎസ്എസ് ഹൊസ്പേട്ട കരയോഗത്തിന്റെ നേതൃത്വത്തിൽ രാവിലെ 10.15ന് ഹൊസ്പേട്ട അമരാവതി മാരിയമ്മൻ ക്ഷേത്രത്തിലാണു പൊങ്കാല. ഫോൺ: 9844122252.
∙ കെഎൻഎസ്എസ് ബനശങ്കരി കരയോഗത്തിന്റെ നേതൃത്വത്തിൽ രാവിലെ 9.30നു ചന്നമനക്കരയിലെ ധർമശാസ്താ ക്ഷേത്രത്തിൽ പൊങ്കാല ആരംഭിക്കും. ഫോൺ: 9845422985.
∙ കെഎൻഎസ്എസ് മൈസൂരു കരയോഗത്തിന്റെ നേതൃത്വത്തിലുള്ള പൊങ്കാല രാവിലെ 9.30നു വിശേശ്വരനഗർ രാജരാജേശ്വരി ക്ഷേത്രത്തിലാണ്. ഫോൺ: 93425909481.
∙നായർ സേവാസംഘ് കർണാടക യശ്വന്ത്പുര കരയോഗത്തിന്റെ നേതൃത്വത്തിൽ നാളെ ജാലഹള്ളി എംഇഎസ് റോഡിലുള്ള മുത്യാലമ്മ ക്ഷേത്രത്തിൽ പൊങ്കാല നടക്കും. രാവിലെ നാലിനു ഗണപതിഹോമം, പത്തിനു പൊങ്കാല, ഫോൺ: 9739632860, 984429493.