മേരികുട്ടിക്ക് ഇഷ്ടമുള്ള കമ്മലിട്ട് ജയസൂര്യ!

വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് അവതരിപ്പിക്കാന്‍ ഉത്സാഹം കാണിക്കുന്ന ജയസൂര്യ പുതിയൊരു പ്രൊജക്ടിന്‍റെ തിരക്കിലാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി. ചിത്രത്തിനായി രണ്ട് കാതുകളും കുത്തി കമ്മലിടാന്‍ ജയസൂര്യ തയ്യാറായി എന്നതാണ് സിനിമയെ വാര്‍ത്തകളിലെത്തിക്കുന്നത്.

‘വേണമെങ്കിൽ താൽക്കാലിക കമ്മൽ ഇടാം. പക്ഷെ മേരികുട്ടിക്ക് ഇഷ്ടമുള്ള കമ്മൽ ഇടണമെങ്കിൽ അതിന് കാത് കുത്തിയെ പറ്റൂ,’ ജയസൂര്യ പറയുന്നു. കഥാപാത്രം അനുഭവിച്ച വേദനയുടെ ചെറിയൊരു പങ്ക് അനുഭവിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്നാണ് ജയസൂര്യയുടെ പക്ഷം.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

സ്വന്തം കുടുംബത്തോടൊപ്പം എത്തിയാണ് ജയസൂര്യ കാത് കുത്തിയത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ഒപ്പമുണ്ടായിരുന്നു. ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടുണ്ട്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
[masterslider id="10"]

Related posts