ബെംഗളൂരു കലാപം;17 എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ബെംഗളൂരു :ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ ആയി നടന്ന കലാപത്തിൽ ഉൾപ്പെട്ട 17 എസ്.ഡി.പി.ഐ. പ്രവർത്തകരാണ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായിരിക്കുന്നത്.

കലാപത്തിനിടയിൽ കോണ്‍ഗ്രസ്‌ എംഎൽഎ യുടെ വീട് തീവെച്ച് നശിപ്പിക്കുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.

എസ്.ഡി.പി.ഐ. ബെംഗളൂരു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് കെ ജി ഹള്ളി വാർഡ് പ്രസിഡന്റ് ഇമ്രാൻ അഹമ്മദ് തുടങ്ങിയവരാണ് പൊലീസ് വെടിവെപ്പിൽ കലാശിച്ച കലാപത്തിന് ഗൂഢാലോചന നടത്തിയതെന്നും നേതൃത്വം നൽകിയതെന്നും എൻഐഎ അറിയിക്കുന്നു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

കലാപത്തിന് ആഹ്വാനവും നേതൃത്വവും നൽകിയത് എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷയാണെന്നും പോലീസ് സംശയിക്കുന്നു.

കലാപകാരികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചിരുന്നു. കണ്ണീർവാതക ഷെൽ പൊട്ടിത്തെറിച്ച് തുളഞ്ഞുകയറി മറ്റൊരാളും കൊല്ലപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts