അത്യധികം സ്വാഭാവികമായ ലുക്കിൽ, വിസ്മയിപ്പിക്കുന്ന മെയ്ക്കോവറില്‍ ജയസൂര്യ!

ദിലീപിന്‍റെ മായാമോഹിനിയിലെ പകര്‍ന്നാട്ടത്തിന് ശേഷം മലയാള സിനിമയില്‍ പെണ്‍വേഷത്തിലെത്തി അമ്പരപ്പിക്കാനൊരുങ്ങുകയാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ പെണ്‍വേഷത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് വീഡിയോ ജയസൂര്യ പുറത്തു വിട്ടു. കറുപ്പ് നിറത്തിലുള്ള സാരിയണിഞ്ഞ് ക്രോപ്പ് ചെയ്ത് മുടിയും കാതിലൊരു ചെറിയ കമ്മലുമായി ജയസൂര്യയുടെ പുതിയ രൂപം. അത്യധികം സ്വാഭാവികമായ ലുക്കാണ് ജയസൂര്യ സ്വീകരിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീം ഒരുമിക്കുന്ന പുതിയ പ്രൊജക്ടാണ് ഇത്. അവന്‍റെയും അവളുടെയും കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മുഖ്യധാരാ…

Read More

മേരികുട്ടിക്ക് ഇഷ്ടമുള്ള കമ്മലിട്ട് ജയസൂര്യ!

വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് അവതരിപ്പിക്കാന്‍ ഉത്സാഹം കാണിക്കുന്ന ജയസൂര്യ പുതിയൊരു പ്രൊജക്ടിന്‍റെ തിരക്കിലാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി. ചിത്രത്തിനായി രണ്ട് കാതുകളും കുത്തി കമ്മലിടാന്‍ ജയസൂര്യ തയ്യാറായി എന്നതാണ് സിനിമയെ വാര്‍ത്തകളിലെത്തിക്കുന്നത്. ‘വേണമെങ്കിൽ താൽക്കാലിക കമ്മൽ ഇടാം. പക്ഷെ മേരികുട്ടിക്ക് ഇഷ്ടമുള്ള കമ്മൽ ഇടണമെങ്കിൽ അതിന് കാത് കുത്തിയെ പറ്റൂ,’ ജയസൂര്യ പറയുന്നു. കഥാപാത്രം അനുഭവിച്ച വേദനയുടെ ചെറിയൊരു പങ്ക് അനുഭവിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്നാണ് ജയസൂര്യയുടെ പക്ഷം. സ്വന്തം കുടുംബത്തോടൊപ്പം എത്തിയാണ് ജയസൂര്യ കാത് കുത്തിയത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കറും…

Read More