അത്യധികം സ്വാഭാവികമായ ലുക്കിൽ, വിസ്മയിപ്പിക്കുന്ന മെയ്ക്കോവറില്‍ ജയസൂര്യ!

ദിലീപിന്‍റെ മായാമോഹിനിയിലെ പകര്‍ന്നാട്ടത്തിന് ശേഷം മലയാള സിനിമയില്‍ പെണ്‍വേഷത്തിലെത്തി അമ്പരപ്പിക്കാനൊരുങ്ങുകയാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ പെണ്‍വേഷത്തിലെത്തുന്നത്.

ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് വീഡിയോ ജയസൂര്യ പുറത്തു വിട്ടു. കറുപ്പ് നിറത്തിലുള്ള സാരിയണിഞ്ഞ് ക്രോപ്പ് ചെയ്ത് മുടിയും കാതിലൊരു ചെറിയ കമ്മലുമായി ജയസൂര്യയുടെ പുതിയ രൂപം. അത്യധികം സ്വാഭാവികമായ ലുക്കാണ് ജയസൂര്യ സ്വീകരിച്ചിരിക്കുന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീം ഒരുമിക്കുന്ന പുതിയ പ്രൊജക്ടാണ് ഇത്. അവന്‍റെയും അവളുടെയും കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മുഖ്യധാരാ സിനിമയില്‍ ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രങ്ങള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രങ്ങള്‍ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. ഞാന്‍ മേരിക്കുട്ടി അത്തരമൊരു ഇടപെടലായിരിക്കുമെന്ന് സൂചന നല്‍കുന്നതാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി
[masterslider id="10"]

Related posts

Click Here to Follow Us