നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പോലീസ് ആണ് അറസ്റ്റ് ചെയ്തത് . ഐപിസി 509,354(എ), 294 ബി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

Read More

ബെംഗളൂരു ബഞ്ചാര ലേഔട്ടിലെ ഗോഡൗണിൽ തീപിടിത്തം

ബെംഗളൂരു: നഗരത്തിലെ കൽകെരെ ഹൊറമാവ് അഗരയ്ക്ക് സമീപം ബഞ്ചാര ലേഔട്ടിലെ സ്വകാര്യ പ്ലൈവുഡ് ഗോഡൗണിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയെങ്കിലും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ജനവാസ കേന്ദ്രത്തിന്റെ ഹൃദയഭാഗത്താണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

Read More

ജവാൻമാർ സഞ്ചരിച്ച ബസ് മറിഞ്ഞു, 6 പേർ മരിച്ചതായി റിപ്പോർട്ട്‌

ജമ്മുകാശ്മീർ : ഇന്തോ-ടിബറ്റൻ പോലീസ് സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആറ് ജവാൻമാർ മരിച്ചതായാണ് റിപ്പോർട്ട്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 37 ഐടിബിപി ജവാൻമാരും ജമ്മുകശ്മീർ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരും ആണ്  ബസിലുണ്ടായിരുന്നത്. പഹൽഗാം മേഖലയിലാണ് അപകടമുണ്ടായതെന്നും വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാകാൻ കാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. ബസ് മറിഞ്ഞത് പഹൽഹാമിലെ ചന്ദൻവാരിക്ക് സമീപമുള്ള നദിതടത്തിലേക്കാണ്. സിഗ് മോർ ഫ്രിസ്‌ലാൻ റോഡിൽ വെച്ചായിരുന്നു വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. അമർനാഥ് യാത്ര നടക്കുന്ന പ്രദേശത്ത് വിന്യസിക്കപ്പെട്ട ജവാന്മാർക്കാണ് അപകടം സംഭവിച്ചത്.…

Read More

നദി ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥി ആശുപത്രിയിൽ മരിച്ചു

ബെംഗളൂരു: ഇന്നലെ നേത്രാവതി നദിയില്‍ ബരിമര്‍ ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 16 കാരന്‍ മരിച്ചു. ബരിമര്‍ സ്വദേശിയും പിയുസി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ രക്ഷണ്‍ ആണ് മരിച്ചത്. മുഹര്‍റം അവധി ദിവസമായ ഇന്നലെ നടിയിൽ കുളിക്കാന്‍ ഇറങ്ങിയ രക്ഷണ്‍ നടിയിലെ ഒഴുക്കില്‍പെടുകയായിരുന്നു. അപകടം മനസിലാക്കിയ നാട്ടുകാര്‍ അഗ്നിസുരക്ഷാ സേനയുടെ സഹായത്തോടെ  കരകയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിൽ തുടരവേ രക്ഷണ്‍ ഇന്ന് മരിച്ചു

Read More

ഹൃദയാഘാതം;ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു

ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്. തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്. അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ്  അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്,…

Read More

അഞ്ചുവയസുകാരിയെ അമ്മ നാലാം നിലയിൽ നിന്നും എറിഞ്ഞു കൊന്നു

ബെംഗളൂരു: അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ താഴേക്ക് എറിഞ്ഞു കൊന്നു. ദാരുണമായ സംഭവത്തിന്റെ സിസിടിവിയിൽ ദൃശ്യങ്ങൾ പുറത്ത് വന്നു. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതൽ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു ഫാക്ടറി സ്‌റ്റേഷനിൽ കുട്ടിയെ അവർ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു.  നാലാം…

Read More

മഴ വെള്ളം പ്രതിസന്ധി : റോഡ് ഉപരോധിച്ച് റെയിൻബോ ഡ്രൈവ് നിവാസികൾ

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വെള്ളം കയറി ദുരിതത്തിലായിരിക്കുകയാണ്  ബെംഗളൂരു സർജാർപൂർ റോഡ് റെയിൻബോ ഡ്രൈവ് നിവാസികൾ. കഴിഞ്ഞ പത്തുവർഷത്തോളമായി സമാനമായ പ്രശ്നം നേരിടുന്ന ഇവർ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇന്ന് രാവിലെ മുതൽ റെയിൻബോ ഡ്രൈവിന് മുൻവശം റോഡിൽ ചെറിയ രീതിയിൽ റോഡ് ഉപരോധിച്ചാണ് നിവാസികൾ പ്രതിഷേധിക്കുന്നത്. സ്ഥലത്ത് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

Read More

കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

ബെംഗളൂരു: കണ്ണൂർ സ്വദേശിനിയായ 8 വയസ്സുകാരി കീടനാശിനി ശ്വസിച്ചു ബെംഗളൂരുവിൽ മരിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോമ്പിൻ രായരോത്ത് വിനോദിന്റെ മകൾ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. വസന്തനഗർ മാരിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച വിനോദും കുടുംബവും നാട്ടിൽ പോയ സമയത്താണ് വീട്ടുടമ വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി  മുറിയ്ക്കുള്ളിൽ കീടനാശിനി തളിച്ചത്. ഇന്നലെ നാട്ടിൽ നിന്നും തിരിച്ചെത്തിയ കുടുംബം വിശ്രമിക്കുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും ഉടൻ തളർന്നു വീഴുകയും ചെയ്തത്…

Read More

ഫാസിൽ വധം : പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സൂറത്ത് കലിയിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. സുഹാസ്, മോഹൻ, ഗിരി, അമിത് എന്നീ നാലുപേരാണ് കൊലപാതകം നടത്തിയ തെന്ന് പോലീസ് പറഞ്ഞു. ഇതിൽ പ്രധാനിയായ സുഹാസിൻ്റെ പേരിൽ മുമ്പ് കൊലപാതകക്കേസും രണ്ട് വധശ്രമക്കേ സുകളുമുണ്ട്. കൊലപാതകികൾ വന്ന വെളള ഹുണ്ടായി ഇയോൺ കാർ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിയുകയും ഉടമയായ സൂറത്ത് കൽ സ്വദേശി അജിത് ക്രസ്റ്റയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരിക്കുന്നു. കൂടുതൽ തെളിവുകൾ ലഭിക്കാനായ് കാർ ഫോറൻസിക് വിദഗ്ദർ പരിശോധിച്ചു വരികയാണ് .…

Read More

ഫാസിൽ വധം; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു സൂറത്ത്‌കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറോടിച്ച അജിത്ത് ഡിസോസയെയാണ് മംഗളൂരു പോലീസ് പിടികൂടിയത്. മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്‌കല്ലിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 21 പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ജൂലൈ 28 നാണ് സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.

Read More
Click Here to Follow Us