ചെന്നായയെ ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാക്കൾക്കെതിരെ കേസെടുത്തു

ബെം​ഗളുരു; ​ഗദ​കിൽ ചെന്നായയെ ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ ​ദിവസങ്ങളിലാണ് സോഹി​ഗൽ സ്വദേശികളായ യുവാക്കൾ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകർ ഇടപെട്ടതോടെ വനപാലകർ കേസെടുക്കുകയായിരുന്നു. ‌ചെന്നായയെ ഓടിച്ച് കല്ലും വടിയും ഉപയോ​ഗിച്ച് അടിച്ച് കൊല്ലുന്നതാണ് യുവാക്കൾ വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. തങ്ങളുടെ സുഹൃത്തിനെ ചെന്നായ ആക്രമിച്ചിരുന്നുവെന്നും അതിന് പ്രതികാരമായാണ് ചെന്നായയെ കൊല്ലുന്നതെന്നും വീഡിയോയിൽ യുവാക്കൾ പറഞ്ഞിരുന്നു. കൊന്നശേഷം ചെന്നായയെ ബൈക്കിൽ കെട്ടി വലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ…

Read More

കോൺ​ഗ്രസ് ദേശീയ പാർട്ടി; ആരെ മുഖ്യമന്ത്രിയാക്കിയാലും എല്ലാവരും അം​ഗീകരിക്കും; സിദ്ധരാമയ്യ

ബെം​ഗളുരു; 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകി സിദ്ധരാമയ്യ. എന്നാൽ ഇനി വരുന്ന തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ആ തീരുമാനം എല്ലാവരും അം​ഗീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺ​ഗ്രസ് ദേശീയ പാർട്ടിയാണെന്നും തങ്ങൾക്ക് കാര്യങ്ങൾ തീരുമാനിക്കാൻ ഹൈക്കമാൻഡ് ഉണ്ടെന്നും അദ്ദേ​ഹം അറിയിച്ചു. തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും സോണിയ ​ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ച്ചയിൽ ഇവ ചർച്ച ചെയ്തില്ലെന്നും അറിയിച്ചു. 74 വയസായതിനാൽ ഇനി പരമാവധി 5 വർഷം കൂടി മാത്രമേ രാഷ്ട്രീയത്തിൽ ഉണ്ടാകുകയുള്ളെന്നും…

Read More

പഴയ ആഡംബര കാർ വാങ്ങാൻ ശ്രമം; യുവതിയെ കബളിപ്പിച്ച് 10 ലക്ഷവുമായി മുങ്ങി

ബെം​ഗളുരു; പഴയ ആഡംബര കാർ വാങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ. കാർ വാങ്ങാൻ ശ്രമിച്ച 42 കാരിയെയാണ് മൂന്നം​ഗ സംഘം കബളിപ്പിച്ചത്. ബിദറഹള്ളി സ്വദേശിനിയാണ് തട്ടിപ്പിനിരയായതായി പോലീസിൽ പരാതി നൽകിയത്. സെക്കൻഡ് ഹാൻഡ് ഓഡി വാങ്ങാൻ യുവതി ശ്രമം നടത്തുന്നതിനിടെ മകന്റെ സുഹൃത്താണ് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ സമീപിച്ചത്. രുദ്രേഷ് എന്ന സുഹൃത്ത് ഇയാളുടെ സുഹൃത്തായ ചിരഞ്ജീവി എന്നയാളെ യുവതിക്ക് പരിചയപ്പെടുത്തുകയും കാർ തരപ്പെടുത്തി നൽകാമെന്ന് അറിയിക്കുകയും ചെയ്തു. പലരും ഇഎംഐ അടക്കാത്തതിനാൽ കാർ വില കുറച്ച്…

Read More

ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്റ്റിൽ

ബെം​ഗളുരു; നിരവധി പേരിൽ നിന്ന് ഐഎഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തി പണം തട്ടിയ യുവാവ് പോലീസ് പിടിയിൽ. മാണ്ഡ്യ സ്വ​ദേശി സന്ദീപാണ്(36) അറസ്റ്റിലായത്. ശേഷാദ്രി സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സമാനമായ രീതിയിൽ ഐഎഎസ് ഓഫീസർ എന്ന വ്യാജേന ജോലി വാ​ഗ്ദാനം നൽകി ഒട്ടനവധി പേരെ ഇയാൾ വഞ്ചിച്ചതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്. പലരിൽ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി. പരാതിക്കാരിയായ യുവതിയിൽ നിന്ന് മാത്രം ഇത്തരത്തിൽ 6 ലക്ഷമാണ്…

Read More

വിവാഹിതയായ പെൺകുട്ടിയുമായി ഒളിച്ചോടാൻ ശ്രമം; അടിച്ചുകൊന്ന യുവാവിന്റെ മൃതദേഹവുമായി പ്രതികൾ പോലീസ് സ്റ്റേഷനിൽ

deadbody BABY

ബെം​ഗളുരു; വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടി പോകാൻ ശ്രമിച്ചു എന്നാരോപിച്ച് 24 വയസുള്ള യുവാവിനെ അടിച്ച് കൊന്ന് പ്രതികൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ ബെം​ഗളുരു സ്വദേശിയായ ഭാസ്കർ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു, പ്രതികളായ മുനിരാജു, പ്രശാന്ത്, നാ​ഗേഷ്, മാരുതി എന്നിവരാണ് യുവാവിനെ അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ മുനിരാജുവിന്റെ വിവാഹിതയായ സഹോദരിയുമായി ഒളിച്ചോടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് കൊലപാതകം നടത്തിയത്. ഒളിച്ചോട്ടത്തെക്കുറിച്ച് അറിഞ്ഞ മുനിരാജു ഭാസ്കറിനെയും തന്റെ സഹോദരിയെയും അവരുടെ കുട്ടിയെയും നാ​ഗർഭാവി സർക്കിളിൽ വച്ച് പിടികൂടുകയായിരുന്നു, തുടർന്ന് ഇവരെ വീട്ടിലെത്തിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത്…

Read More

ദസറ ആഘോഷം; ആനകൾക്ക് ​ഗംഭീര യാത്രയയപ്പ്

മൈസൂരു; വർണ്ണാഭമായ ദസറ ആഘോഷങ്ങൾക്ക് ശേഷം ആനകൾക്ക് ​ഗംഭീര യാത്രയയപ്പ് നൽകി. 10 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷമാണ് വനത്തിലെ പരിപാലന കേന്ദ്രങ്ങളിലേക്ക് ആനകളെ യാത്രയാക്കിയത്. ഇത്തവണത്തെ ദസറ ആഘോഷത്തിൽ അമ്പാരി ആനയായി അഭിമന്യുവാണ് നേതൃത്വം നൽകിയത്. കൂടെ മറ്റ് 8 ആനകളും ഉണ്ടായിരുന്നു. കൊട്ടാരത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ ആനകൾക്ക് പ്രത്യേക പൂജ നടത്തുകയും ഭക്ഷണങ്ങൾ നൽകുകയും ചെയ്തു. പാപ്പാൻമാരുൾപ്പെടെ ആനകളുടെ കൂടെ ഉള്ളവർക്ക് കൊട്ടാരത്തിൽ നിന്ന് പാരിതോഷികമായി 10,000 രൂപ വീതം നൽകി. ലോറികളിലാണ് ആനകളെ കൊണ്ടുപോയത്. എല്ലാ ആനകളും ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് വനം…

Read More

ഇനി വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അഞ്ച് വർഷം ഭരിക്കാനുള്ള അവസരമുണ്ടാക്കി തരണം; എച്ച്ഡി കുമാരസ്വാമി

ബെം​ഗളുരു; 123 സീറ്റുനേടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുടെയും പിന്തുണയില്ലാതെ സർക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് എച്ച്ഡി കുമാരസ്വാമി. വോട്ടർമാരുടെ പിന്തുണ നേടാനായി വൈകാരിക പ്രസം​ഗവുമായാണ് ഇത്തവണ എത്തിയത്. പാർട്ടിക്ക് അഞ്ച് വർഷം സ്വതന്ത്രമായി ഭരിക്കാനുള്ള അവസരം ഉണ്ടാക്കി തരണമെന്നും 2023 ലേത് തന്റെ അവസാന നിയമസഭാ തിരഞ്ഞെടുപ്പ് ആയിരിയ്ക്കുമെന്നും എച്ച്ഡി കുമാരസ്വാമി. മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് എച്ച്ഡി കുമാരസ്വാമി വോട്ടർമാരുടെ പിന്തുണ അഭ്യർഥിച്ചത്. ദൈവാനു​ഗ്രഹത്താൽ രണ്ട് തവണ മുഖ്യമന്ത്രിയാകുവാൻ സാധിച്ചെന്നും അ​ദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ നിയമസഭാ തിരഞ്ഞെടുപ്പാണെന്നും എച്ച്ഡി കുമാരസ്വാമി പറഞ്ഞു.…

Read More

മഴ കനക്കുന്നു; തീരദേശ കർണ്ണാടകയിൽ യെല്ലോ അലേർട്ട്

ബെം​ഗളുരു; ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ന​ഗരപ്രദേശങ്ങളിൽ ഉൾപ്പെടെ കനത്ത വെള്ളപ്പൊക്കം. ബെം​ഗാൾ ഉൾക്കടലിലും അറബി കടലിലും രൂപപ്പെട്ട ശക്തമായ കാറ്റിനെ തുടർന്ന് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസം താപനില 36.4 ഡി​ഗ്രി വരെയായി ഉയർന്നു. എന്നാൽ ഒക്ടോബറിൽ ഇത്ര ഉയർന്ന താപനില സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപ്രതീക്ഷിതവും തുടർച്ചയായും പെയ്ത മഴ ജനജീവിതത്തെ സ്തംഭിപ്പിച്ചു. കൂടാതെ ദേശീയപാത 66 ലെ പല ഭാ​ഗങ്ങളും…

Read More

വിജയദശമി ദിനത്തിൽ മൈസൂരു ദസറക്ക് സമാപനം

മൈസൂരു; വിജയദശമി ദിനത്തിൽ കർണ്ണാടകത്തിലെ പ്രസിദ്ധമായ മൈസൂരു ദസറയ്ക്ക് സമാപനമാകുന്നു. മൈസൂരു കൊട്ടാരത്തിൽ നടക്കുന്ന ഘോഷയാത്രയോടു കൂടിയാണ് സമാപനമാകുക. കൂടാതെ വൈകിട്ട് 04.30 നും 04.46 നും ഇടയിലാണ് നന്തിപൂജ നടക്കുക. അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് ഘോഷയാത്ര നടത്തുക. മൈസൂരു കൊട്ടാരവളപ്പിലാണ് ഘോഷയാത്ര നടത്തുക. ആഘോഷത്തിന്റെ ഭാ​ഗമായി സിറ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ മൈസൂരു കൊട്ടാരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മൃ​ഗശാല, ചാമുണ്ഡിമല, മൈസൂരു കൊട്ടാരം എന്നീ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നല്ല തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. 102 കിലോമീറ്റർ ദൈർഘ്യത്തിൽ ഒരുക്കിയ ദീപാലങ്കാരം…

Read More

രാസവസ്തുവുമായി പോയ ടാങ്കർ അപകടത്തിൽപെട്ട് തീപിടുത്തം

ബെം​ഗളുരു; രാസവസ്തുവുമായി പോയ ടാങ്കർ മറിഞ്ഞ് തീപിടുത്തം, ഉത്തരകന്നഡ ജില്ലയിലെ അർബാലിയിലാണ് തീപിടുത്തം ഉണ്ടായത്. ടാങ്കർ മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്ന് വാഹന​ ​ഗതാ​ഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. യെയ്യാപുരിനും അം​ഗോളയ്ക്കും ഇടയിലായിട്ടാണ് അപകടം നടന്നത്. ടാങ്കർ മറിഞ്ഞ് തീപിടുത്തം ഉണ്ടാവുകയും അവ പടർന്നു പിടിച്ച് സമീപത്തെ റോഡരികിൽ നിന്ന കുറ്റിച്ചെടികൾക്കും തീപിടിക്കുകയായിരുന്നു. ഒഎപിഎല്ലിൽ നിന്ന് ബെൻസൈനും നിറച്ച് ​ഗുജറാത്തിലെ പെയിന്റ് കമ്പനിയിലേക്ക് പോയ ടാങ്കറാണ് അപകടത്തിൽ പെട്ടത്. എംആർപിഎല്ലിന്റെ ഉപകമ്പനിയാണ് ഒപിഎൽ. എംആർപിഎൽ അധികൃതരുമായി ബന്ധപ്പെട്ടു രാസവസ്തു നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ചെയ്തു. ബാക്കി വന്ന…

Read More
Click Here to Follow Us