കേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ; നാട്ടിലേക്കുള്ള ക്രിസ്മസ് അവധിയാത്രയ്ക്ക് ഇന്നുതുടക്കം

bus

ബെംഗളൂരു : ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിലേക്കുള്ള അവധിയാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും.

പതിവ് സർവീസുകളിലും പ്രത്യേക സർവീസുകളിലും ടിക്കറ്റ് തീർന്നതിനാൽ അവസാന നിമിഷം പ്രത്യേക സർവീസിനായി കാത്തിരിക്കുന്നവർ ഒട്ടേറെയാണ്.

വെള്ളിയാഴ്ച മുതൽ ക്രിസ്മസ് തലേന്ന് വരെയായി ആയിരക്കണക്കിന് മലയാളികളാണ് നാട്ടിൽ പോകുന്നത്.

കർണാടക ആർ.ടി.സി. വെള്ളിയാഴ്ച കേരളത്തിലേക്ക് മുപ്പതോളം പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

അതിനിടെ കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ടതിനെത്തുടർന്ന് ആലപ്പുഴയിലേക്ക് കർണാടക ആർ.ടി.സി. വെള്ളിയാഴ്ച പ്രത്യേക സർവീസ് അനുവദിച്ചിട്ടുണ്ട്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

കർണാടക ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയെ വേണുഗോപാൽ ഫോണിൽ വിളിച്ച് പ്രത്യേക ബസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കത്തും അയച്ചിരുന്നു.

ശനിയാഴ്ചയും ആലപ്പുഴയിലേക്ക് പ്രത്യേക സർവീസ് നടത്തിയേക്കും. ആലപ്പുഴയിലേക്ക് റെഗുലർ സർവീസിന്റെ കാര്യവും വേണുഗോപാൽ മന്ത്രിയെ ഓർമിപ്പിച്ചിട്ടുണ്ട്.

ഇതേത്തുടർന്ന് റെഗുലർ സർവീസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്കു മുൻപേ ടിക്കറ്റ് തീർന്നിട്ടും പ്രത്യേക തീവണ്ടി സർവീസ് അനുവദിച്ചിട്ടില്ല.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts