ചെന്നായയെ ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാക്കൾക്കെതിരെ കേസെടുത്തു

ബെം​ഗളുരു; ​ഗദ​കിൽ ചെന്നായയെ ക്രൂരമായി വേട്ടയാടി കൊലപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ​ദിവസങ്ങളിലാണ് സോഹി​ഗൽ സ്വദേശികളായ യുവാക്കൾ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകർ ഇടപെട്ടതോടെ വനപാലകർ കേസെടുക്കുകയായിരുന്നു.

‌ചെന്നായയെ ഓടിച്ച് കല്ലും വടിയും ഉപയോ​ഗിച്ച് അടിച്ച് കൊല്ലുന്നതാണ് യുവാക്കൾ വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

തങ്ങളുടെ സുഹൃത്തിനെ ചെന്നായ ആക്രമിച്ചിരുന്നുവെന്നും അതിന് പ്രതികാരമായാണ് ചെന്നായയെ കൊല്ലുന്നതെന്നും വീഡിയോയിൽ യുവാക്കൾ പറഞ്ഞിരുന്നു.

കൊന്നശേഷം ചെന്നായയെ ബൈക്കിൽ കെട്ടി വലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചിരുന്നു. സോഹി​ഗൽ പ്രദേശത്ത് ചെന്നായകളുടെ ശല്യം കൂടുതലാണെന്നും ​ഗ്രാമവാസികൾ പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചനകൾ കിട്ടിയതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും അധികാരികൾ വ്യക്തമാക്കി.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
[masterslider id="10"]

Related posts