തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ കടുവയെ ചികിത്സയ്ക്കായി മൈസൂരു മൃഗശാലയിലേക്ക് കൊണ്ടുപോയി

ബെംഗളൂരു: മുതുമലൈ ടൈഗർ റിസർവിൽ നിന്ന് തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ പിടികൂടിയ മുതിർന്ന കടുവയെ ചികിത്സയ്ക്കായി മൈസൂരു മൃഗശാലയിലേക്ക് കൊണ്ടുപോയി. എം ഡി ടി -23 (മുതുമല ഡിവിഷൻടൈഗർ 23) എന്ന് പേരുള്ള, നാല് മനുഷ്യരെയും 10 കന്നുകാലികളെയും ആക്രമിച്ചു കൊന്നതായി കരുതപ്പെടുന്ന കടുവയെ 21 ദിവസത്തെ പരിശ്രമത്തിന് ശേഷം ഒക്ടോബർ 15 വെള്ളിയാഴ്ച ട്രാൻക്വിലൈസർ ഡാർട്ട്ഉപയോഗിച്ച് വനം വകുപ്പ് പിടികൂടി .

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

കടുവയുടെ ശരീരത്തിൽ ചില മുറിവുകളും മുറിവുകളുടെ പാടുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കടുവയുടെ മുറിവുകൾ ചികിത്സിക്കുന്നുവെന്നും, പരിക്കേറ്റ കടുവയെ മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്നും കടുവ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട് എന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts