ബെംഗളുരു; തൊഴിൽ ആനുകൂല്യങ്ങളും, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് ആപ്പ് വിവിധ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നവരുടെയും , ഇ- കൊമെഴ്സ്- ഓൺലൈൻ ടാക്സി ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കുവാൻ നീക്കം. ജില്ല തിരിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം. നിലവിൽ ഇത്തരം ഇടങ്ങളിൽ ജോലി ചെയ്യുന്നവരെ തൊഴിലാളികളായി ആരും പരിഗണിച്ച് വരുന്നില്ല , അതിനാൽ സാധനങ്ങൾ എത്തിക്കുന്നതനുസരിച്ചും, ടാക്സിയുടെ ഓട്ടം അനുസരിച്ചും പണം കൊടുക്കുകയാണ് ചെയ്യുന്നത്. ആഴ്ച്ചയിൽ ഒരിക്കൽ അവധി ലഭ്യമാക്കാനും, കുറഞ്ഞ വേതനം ഉറപ്പാക്കി നൽകുവാനും വേണ്ടിയാണ് കണക്കെടുപ്പ് നടത്തുന്നതെന്ന്…
Read MoreAuthor: News Team
ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ
ബെംഗളുരു; നഗരത്തിൽ ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശിവമൊഗ സ്വദേശി സന്ദീപ്(34) പിടിയിലായി. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് കാണിച്ച് പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ബെംഗളുരു കമ്മനഹള്ളി സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജോലി അന്വേഷിച്ച് നഗരത്തിലെത്തിയ യുവതിയുടെ ഫോൺ നമ്പർ ഒരു പൊതു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ തരപ്പെടുത്തിയത്. തുടർന്ന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു, തുടർന്ന് നേരിൽ ഇവർ കണ്ട സമയത്ത് യുവാവ് ഇവരുടെ ഏതാനും ചിത്രങ്ങൾ പകർത്തിയിരുന്നു. ഏതാനും…
Read Moreഎൻഎസ്ജി; സുദർശൻ ഭാരത് പരിക്രമ കാർ റാലി ബെംഗളുരുവിലെത്തി
ബെംഗളുരു; രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ലബ്ധി വർഷാചരണമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ 2 ന് ഡൽഹിയിൽ നിന്നാരംഭിച്ച ബ്ലാക് ക്യാറ്റ് കമാൻഡോകളുടെ റാലിയാണിത്. എൻഎസ്ജിയുടെ സുദർശൻ ഭാരത് പരിക്രമ കാർ റാലിയാണ് ബെംഗളുരുവിലെത്തിത്. നഗരത്തിൽ ദേശ സ്നേഹത്തിന്റെയും , രാജ്യ നിർമ്മിതിയുടെയും സന്ദേശം വഹിക്കുന്ന റാലിയെ സ്വാഗതം ചെയ്ത് കലാ സാംസ്കാരിക പരിപാടികളും തയ്യാറാക്കിയിരുന്നു. ബെംഗളുരുവിലെത്തിയതിനു ശേഷം മഹാരാഷ്ട്രയിലേക്കുള്ള ഇവരുടെ യാത്രക്ക് റവന്യൂ മന്ത്രി ആർ അശോക ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയിലാകെ 7500 കിലോമീറ്റർ പിന്നിടാനാണ് ഉദ്ദേശിക്കുന്നതെന്ന്…
Read Moreകനത്ത മഴയിൽ മനുഷ്യർ ഉപേക്ഷിച്ച മാലിന്യങ്ങൾ കൂട്ടമായി ജലായശത്തിലേക്ക്; മത്സ്യങ്ങൾ ചത്തുപൊങ്ങി
ബെംഗളുരു; ബെലന്തൂർ തടാകത്തിന് സമീപത്തെ താത്ക്കാലിക ജലാശയത്തിലേക്ക് കനത്ത മഴയിൽ മാലിന്യങ്ങൾ കൂട്ടമായി ഒഴുകിയെത്തി. മാലിന്യം നിറഞ്ഞതിനെ തുടർന്ന് മീനുകൾ കൂട്ടമായി ചത്തുപൊങ്ങി ദുർഗന്ധം വമിക്കുകയാണ്. കഴിഞ്ഞ വർഷവും ഇവിടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. കൂടാതെ നവീകരണം നടക്കുന്നതിനാൽ ബെലന്തൂർ തടാകത്തിലേക്കുള്ള മഴവെള്ള കനാലുകളെല്ലാം ചുറ്റുമുള്ള താത്ക്കാലിക ചാലിലേക്കാണ് വഴി തിരിച്ചു വിട്ടിരിയ്ക്കുന്നത്. സമയബന്ധിതമായി ഉദ്യോഗസ്ഥർ തടാകം നവീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. അടിഞ്ഞുകൂടിയിരിയ്ക്കുന്ന ചെളി നീക്കം ചെയ്യാനും , മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാനുമുള്ള പദ്ധതി കഴിഞ്ഞ മാർച്ച് 30 വരെയാണ്…
Read Moreമോഡേണായി ലഹരി ഇടപാടുകൾ; ഭക്ഷണവിതരണ ആപ്പുകൾ വഴി നഗരത്തിൽ ലഹരികച്ചവടം
ബെംഗളുരു; ലഹരി കച്ചവടത്തിന് പുതിയ വഴിതേടിയ രണ്ട് പേർ പോലീസ് പിടിയിൽ. ഇത്തവണ ഭക്ഷണ വിതരണ ആപ്പുകൾ വഴിയാണ് ലഹരി കച്ചവടം നടത്തിയത്. അസം സ്വദേശികളായ രണ്ട്പേരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 60 ലക്ഷം രൂപയുടെ ലഹരി മരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാനെന്ന വ്യാജേന പുസ്തകങ്ങളിലും സമ്മാനപൊതികളിലും ഭംഗിയായി പൊതിഞ്ഞാണ് അസം സ്വദേശികൾ നഗരത്തിൽ ലഹരി കച്ചവടം ചെയ്തു വന്നതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. ഓരോ പുസ്തകങ്ങളുടെയും ഉൾതാളുകൾ മുറിച്ചെടുത്ത് പകരം ലഹരി മരുന്നടങ്ങിയ പാക്കറ്റ് വെച്ചാണ് സംശയം…
Read Moreഹോസ്പിറ്റൽ വേണമെന്നാവശ്യം; തീർഥാടന കേന്ദ്രമായ ശൃംഗേരിയിൽ ബന്ദ്
ബെംഗളുരു; സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ ബന്ദിൽ തീർഥാടന കേന്ദ്രമായ ശൃംഗേരി നിശ്ചലമായി. ബന്ദിനോടനുബന്ധിച്ച് ടൗണിലെ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ടാക്സികളും ഓട്ടോറിക്ഷകളും സർവ്വീസ് നടത്തിയില്ല. എല്ലായ്പ്പോഴും തീർഥാടകരാൽ നിറയുന്ന ശൃംഗേരിയിൽ പെട്ടെന്നുണ്ടായ ബന്ദിൽ തീർഥാടകർ വലഞ്ഞു. ഏതാനും ചില സംഘടനകളാണ് ശൃംഗേരിയിൽ ഹോസ്പിറ്റൽ വേണമെന്ന ആവശ്യം ഉയർത്തി ബന്ദിന് ആഹ്വാനം നടത്തിയത്. നിലവിൽ 30 കിടക്കകൾ മാത്രമുള്ള ഒരു സർക്കാർ ആശുപത്രിയാണ് ഇവിടുള്ളത്. മണിപ്പാലിലും ശിവമൊഗയിലുമാണ് ജനങ്ങൾ ആശുപത്രി സംബന്ധമായ കാര്യങ്ങൾക്ക് ആശ്രയിക്കുന്നത്. എന്നാൽ ശൃംഗേരിയിൽ…
Read Moreകനത്ത മഴ; ചാമുണ്ഡി മലയിൽ മണ്ണിടിച്ചിൽ; റോഡ് തകർന്നു
മൈസൂരു; കനത്ത മഴയിൽ ചാമുണ്ഡി മലയിൽ മണ്ണിടിച്ചിൽ. പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ചാമുണ്ഡിമല. കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് റോഡിന്റെ ഒരു ഭാഗം തകർന്നു. രണ്ട് വർഷം മുൻപ് മണ്ണിടിഞ്ഞ് നാശനഷ്ടം ഉണ്ടായിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. അതിശക്തമായ മഴയെ തുടർന്ന് മണ്ണിൽ ഈർപ്പം അധികമായതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ 2019 ലെ മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണ ഭിത്തി 49 ലക്ഷം രൂപ മുടക്കി ചെയ്തിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ഡപ്യൂട്ടി കമ്മീഷ്ണർ, ഗൗതം എന്നിവർ സ്ഥലം സന്ദർശിച്ചു, ഉടനടി…
Read Moreബെംഗളുരു സബർബൻ റെയിൽവേക്കായുള്ള കാത്തിരിപ്പ് നീളുന്നു
ബെംഗളുരു; സബർബൻ റെയിൽവേയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു, യാഥാർഥ്യമായാൽ ഗതാഗത കുരുക്കിന് വൻ പരിഹാരം കൂടിയാകുന്ന പദ്ധതിയാണിത്. 2026 ൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഇനിയും നീളുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേന്ദ്രാനുമതി ലഭിച്ചിട്ടു 1 വർഷം കഴിഞ്ഞെങ്കിലും ഇതുവരെ പ്രാഥമിക ജോലികൾക്കായുള്ള ടെൻഡർ പോലും തുടങ്ങിയിട്ടില്ല. ഓഗസ്റ്റിൽ 148 കിലോമീറ്റർ റെയിൽവേ ശ്യംഖലയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന സർക്കാർ ഉത്തരവും പാഴായി. ഈ സ്വപ്ന പദ്ധതിക്കു കെ- റൈഡ് കമ്പനിക്കാണ് നിർമ്മാണ ചുമതലയുള്ളത്. 15657 കോടി തുക ചിലവ് വരുന്ന പദ്ധതിയുടെ ചിലവിന്റെ 20% കേന്ദ്ര- സംസ്ഥാന…
Read Moreദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ ഹൈന്ദവ വിരുദ്ധ പരസ്യത്തിനെതിരെ ബിജെപി രംഗത്ത്
ബെംഗളുരു; ദീപാവലിക്ക് തെരുവുകളിൽ പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ പരസ്യത്തിനെതിരെ ജനങ്ങളും ബിജെപിയും രംഗത്ത്. ടയർ കമ്പനിയായ സിയറ്റിന്റെ എംഡിയും സിഇഒയുമായ അനന്ത് വർധന് ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ കത്തെഴുതി. ഹൈന്ദവരുടെ വികാരം മാനിച്ച് പരസ്യം പിൻവലിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. നാട്ടുകാർക്ക് വഴി തടസ്സം ഉണ്ടാക്കി റോഡിലൂടെ പെരുന്നാൾ റാലികൾ നടത്തുന്നതും , മസ്ജിദുകളിലൂടെ ഉച്ചഭാഷിണിയിൽ നിന്ന് അമിത ശബ്ദം ഉണ്ടാക്കി പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും സംസാരിക്കാൻ ആമീർഖാനോട് ഹെഗ്ഡെ ആവശ്യപ്പെട്ടു. ദീപാവലിയെ മുസ്ലീം വത്ക്കരിക്കുന്ന നടപടി നടത്തിയ ഫാബ്…
Read Moreഅനധികൃത സ്വത്ത് സമ്പാദനം; ഇഡി കണ്ടുകെട്ടിയത് വാട്ടർ അതോറിറ്റി മുൻ ഉദ്യോഗസ്ഥന്റെ ഏഴരകോടിയുടെ വസ്തുവകകൾ
ബെംഗളുരു; അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ ബിഡബ്ല്യുഎസ്എസ് ബി ( വാട്ടർ അതോറിറ്റി ) മുൻ ചീഫ് എൻജിനീയർ എസ്എം ബസവരാജുവിന്റെ ഏഴരകോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ബെംഗളുരുവിലും മൈസൂരിലുമായി കിടന്നിരുന്ന ഈ സ്വത്തുവകകൾ കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് കണ്ടുകെട്ടിയതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. രണ്ട് റസിഡൻഷ്യൽ സൈറ്റുകൾ, സ്വർണ്ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങൾ, ആറ് ഫ്ളാറ്റുകൾ , വാണിജ്യ സമുച്ചയം എന്നിവയൊക്കെ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. 2018 ൽ ലോകായുക്ത സമർപ്പിച്ച കുറ്റപത്രത്തിന്റെ പേരിലാണ് ഇഡി കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നുണ്ടെന്ന്…
Read More