ബെംഗളുരു; ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതി ഉയർന്നു വന്നതിനെ തുടർന്ന് വന്ന ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ന്. പിയുസിഎൽ ആണ് സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളുടെയും വൈദികരുടെയും കണക്കെടുക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയാണ് നിർബന്ധിത മത പരിവർത്തനം നടക്കുന്നതായുള്ള പരാതികൾ വ്യാപകമായതോടെ കണക്കെടുപ്പിന് തയ്യാറായി രംഗത്ത് വന്നത്. എന്നാൽ ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതിയുമായാണ് പിയുസിഎൽ അടക്കമുള്ളവർ രംഗത്തെത്തിയത്. ബെംഗളുരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
Read MoreAuthor: News Team
നൂറുകോടി ഡോസ് വാക്സിൻ പിന്നിട്ട് ഇന്ത്യ; ബഹുമതി പ്രധാനമന്ത്രി മോദിയുടെ സർക്കാരിന്
ബെംഗളുരു; രാജ്യത്ത് കോവിഡ് വാക്സിൻ നൂറുകോടി പിന്നിട്ടു. ഇത് ചരിത്ര നിമിഷമെന്ന് നേതാക്കൾ. 100 കോടി വാക്സിനുകൾ നൽകിയതിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നൽകണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കി. ബെംഗളുരു നഗരത്തിലും രാജ്യത്ത് നൂറുകോടി വാക്സിൻ നൽകിയതിന്റെ ആഘോഷം നടന്നു. ആരോഗ്യവകുപ്പിന്റെയും ബിബിഎംപിയുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്. നഗരത്തിലെ വിക്ടോറിയ ആശുപത്രി ദീപാലങ്കാരമാക്കി. അനേകം വർണ്ണ ബലൂണുകളാണ് ഉയർത്തിയത്. നൂറുകോടി വാക്സിനേഷനിലേക്കുള്ള ഇന്ത്യയുടെ യാത്ര എന്നെഴുതിയ കേക്ക് മുറിച്ച് ഡോക്ടർമാരും ആശുപത്രിയിലെ മറ്റ് സ്റ്റാഫുകളും സന്തോഷം പങ്കിട്ടു. ഇതിന്…
Read Moreകടുത്ത സദാചാര ആക്രമണം; അയ്യൂബ്, യൂസുഫ് പത്താൻ, ദാവദ് ഖത്തീബ് എന്നിവർ പിടിയിൽ
ബെംഗളുരു; ഒരുമിച്ച് സഞ്ചരിച്ച പെൺകുട്ടിക്കും ആൺകുട്ടിക്കും നേരെ കടുത്ത സദാചാര ആക്രമണം നടത്തിയ മൂന്നുപേർ പോലീസ് പിടിയിൽ. സംഭവത്തിൽ അയ്യൂബ്, യൂസുഫ് പത്താൻ, ദാവദ് ഖത്തീബ് എന്നിവരാണ് അറസ്റ്റിലായത്. ഡിസിപി വിക്രം അതെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് 25 പേർക്കെതിരെ കേസ് ഫയൽ ചെയ്തു. ബലഗാവിയിൽ വച്ച് ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും ഓട്ടോയിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തി മറ്റ് കൂട്ടാളികളെയും ഓട്ടോ ഡ്രൈവർ വിളിച്ച് വരുത്തി മർദ്ദിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ബുർഖ ധരിച്ചിരുന്നു…
Read Moreദസറ വിനോദ സഞ്ചാര മേഖലക്ക് നൽകിയത് പുത്തനുണർവ്; ആഘോഷം കൈപിടിച്ചുയർത്തുന്നത് അനേകരെ
ബെംഗളുരു; കോവിഡ് പ്രതിസന്ധി കാരണം ഏറെ ബുദ്ധിമുട്ടിയ ഒരു മേഖലയാണ് വിനോദ സഞ്ചാര മേഖല എന്ന് നിസംശയം പറയാം.. എന്നാൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ് സഞ്ചാരിച്ചാണ് മടങ്ങുന്നത്. കൃത്യമായ മാനദണ്ഡങ്ങളോടെ, മുന്നൊരുക്കങ്ങളോടെ അതിലുപരി സംഘാടന മികവോടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ദസറ ആഘോഷം ഒട്ടേറെ വിനോദ സഞ്ചാരികളെയടക്കം ആകർഷിച്ചു. 2020 ലെക്കാൾ പതിൻമടങ്ങാണ് ഇത്തവണ ദസറയ്ക്ക് ശേഷം സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾ. ജോഗ് വെള്ളച്ചാട്ടം, കുടക്, ബന്ദിപ്പൂർ,നാഗർഹോളെ എന്ന് തുടങ്ങി ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലേക്കും ദസറയ്ക്ക് ശേഷം വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. കൃത്യമായ…
Read Moreഉത്തരാഖണ്ഡിലെ കനത്ത മഴ; കർണ്ണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് രൂപീകരിച്ചു
ബെംഗളുരു; അതിശക്തമായ മഴ പെയ്യുന്ന ഉത്തരാഖണ്ഡിൽ കുടുങ്ങി പോയ കർണ്ണാടക സ്വദേശികൾക്കായി കർണ്ണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ഡെസ്ക്ക് അരംഭിച്ചു. ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്, കാണാതായ ബന്ധുക്കളുടെ വിവരങ്ങൾ അടക്കമുള്ളവ ഇവിടെ നൽകാവുന്നതാണ്. ഉത്തരാഖണ്ഡിൽ കുടുങ്ങിപോയ കർണ്ണാടക സ്വദേശികളെ ഉടനടി നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞതായി റവന്യു മന്ത്രി ആർ അശോക വ്യക്തമാക്കി. എന്നാൽ അതിശക്തമായ മഴയിൽ നൈനിറ്റാൾ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. കർണ്ണാടകത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായാണ് സൂചനകൾ വരുന്നത്. കോസി നദി കരകവിഞ്ഞതിനെ…
Read Moreപോലീസ് യൂണിഫോമിൽ കുടിച്ച് പൂസായി; 2 പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളുരു; പോലീസ് യൂണിഫോമിൽ കുടിച്ച് പൂസായ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ബെംഗളുരു പെൻഷൻ മൊഹല്ല പോലീസ് സ്റ്റേഷനിലെ എഎസ്ഐ രംഗസ്വാമി, ഇതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാമഗൗഡ എന്നീ പോലീസുകാരെയാണ് പോലീസ് സൂപ്രണ്ട് ശ്രീനിവാസ ഗൗഡ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. പോലീസ് യൂണിഫോണിൽ കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും ചേർന്ന് ബാറിൽ പോയിരുന്ന് കുടിച്ച് ലക്കുകെട്ട വിവരം കൃത്യമായി പോലീസ് ഉന്നതങ്ങളിൽ എത്തിയിരുന്നു. പോലീസുകാർ യൂണിഫോമിൽ മദ്യപിക്കുന്നത് പകർത്തിയ ചിലർ ഇത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പോലീസുകാരുടെ മദ്യപാനം സോഷ്യൽ…
Read Moreആസിഡ് ഒഴിച്ച് കൊന്നുകളയുമെന്ന് പെൺകുട്ടിക്ക് ഭീഷണി; യുവാവിന് രണ്ട് വർഷം തടവ്
ബെംഗളുരു; തന്റെ വിവാഹാഭ്യർഥന നിരസിച്ചാൽ ആസിഡ് ഒഴിച്ച് കൊന്നുകളയുമെന്ന് പരസ്യമായി ഭീഷണി മുഴക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തൂമകുരു സ്വദേശി എസ് ശങ്കറിനെയാണ് (25) തൂമകുരു അതിവേഗ കോടതി 2 വർഷം തടവിന് ശിക്ഷിച്ചത്. തടവിന് പുറമേ ശങ്കർ 25000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി അറിയിച്ചു. 2019 ഫെബ്രുവരി 29 നാണ് സംഭവം നടന്നത്. കോളേജിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി പ്രേമാഭ്യർഥന നടത്തുകയും വീട്ടിൽ വന്ന് പെണ്ണ് ചോദിക്കുമെന്നും പറഞ്ഞിരുന്നു. തുടർന്ന് രാത്രി വൈകി പെൺകുട്ടിയുടെ…
Read Moreഭാര്യയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ഭർത്താവും ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളുരു; ബൈദരഹള്ളിയിലെ വാടകവീട്ടിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ. മഞ്ജുനാഥ് (32), ഭാര്യ റോജ (28) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഭാര്യ റോജയെ മഞജുനാഥ് സ്ഥിരമായി കുടിച്ചിട്ട് വന്ന ശേഷം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകി. കഴിഞ്ഞ ദിവസവും ഇവരുടെ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടിരുന്നതായും ചെന്ന് നോക്കിയപ്പോൾ ആരെയും കണ്ടിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. എന്നാൽ പിന്നീട് സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസുകാർ വന്ന് നോക്കിയപ്പോൾ തലയ്ക്കും കഴുത്തിനും മാരകമായ മുറിവേറ്റ…
Read Moreജോലി ഫ്ളാറ്റുകളിൽ സുരക്ഷാ ജീവനക്കാരായി, ആസൂത്രിതമായി കവർച്ചകൾ നടത്തിയ നേപ്പാൾ സ്വദേശികൾ പിടിയിൽ
ബെംഗളുരു; വർഷങ്ങൾക്ക് മുൻപ് ബെംഗളുരുവിലെത്തി ഫ്ളാറ്റുകളിലും ഭവനങ്ങളിലും സുരക്ഷാ ജീവനക്കാരായി ജോലി ചെയ്തു വന്നിരുന്ന നേപ്പാൾ സ്വദേശികൾ നടത്തിയത് വൻ ആസൂത്രിത കവർച്ചകളെന്ന് പോലീസ്. എച്ച് ബി ആർ ലേ ഔട്ടിലെ വിവിധ ഭവനങ്ങളിൽ കവർച്ചകൾ നടത്തിയ ആറുപേരാണ് പിടിയിലായത്. 5 നേപ്പാൾ സ്വദേശികളും ഒരാൾ ബെംഗളുരു സ്വദേശിയുമാണ്. വീടുകൾ വൃത്തിയാക്കുന്ന ജോലികൾ ഉൾപ്പെടെ ഇവർ ചെയ്തുവന്നിരുന്നതായി പോലീസ് പറഞ്ഞു. വീട് വൃത്തിയാക്കുന്നതിനിടെ ചിത്രങ്ങളെടുത്ത് കൂട്ടാളികൾക്ക് അയച്ചു കൊടുക്കും , വീട്ടുടമസ്ഥർ പുറത്ത് പോകുന്ന സമയം ഉൾപ്പെടെ മിക്കവാറും പറയുന്നതിനാൽ കൂട്ടാളികൾക്ക് മോഷണം എളുപ്പമായി…
Read Moreഭക്ത ജനങ്ങളുടെ പ്രിയപ്പെട്ട മാലെ മഹാദേവേശ്വര ക്ഷേത്രം; നിയന്ത്രണങ്ങൾ നീക്കി ഡപ്യൂട്ടി കമ്മീഷ്ണറുടെ ഉത്തരവ്
ബെംഗളുരു; പ്രശസ്ത തീർഥാടന കേന്ദ്രങ്ങളിലൊന്നായ മാലെ മഹാദേവേശ്വര ക്ഷേത്രത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ചാമരാജ് നഗറിലാണ് മാലെ മഹാദേവേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വാസികളുടെ വൻ നിരയാണ് ക്ഷേത്രത്തിൽ എല്ലായ്പ്പോഴും ഉണ്ടാകാറുള്ളത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മൈസൂരുവിലെ ദസറ ആഘോഷങ്ങൾ തീർന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്. രഥഘോഷയാത്ര, സമൂഹ സദ്യ, പൂജകൾ എന്നിവയ്ക്കെല്ലാമുള്ള നിയന്ത്രണങ്ങൾ മാലെ മഹാദേവേശ്വര ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരുന്നതാണ് നീക്കിയത്. കോവിഡ് കുറഞ്ഞെങ്കിലും സുരക്ഷയുടെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം ധരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
Read More