ദസറ വിനോദ സഞ്ചാര മേഖലക്ക് നൽകിയത് പുത്തനുണർവ്; ആഘോഷം കൈപിടിച്ചുയർത്തുന്നത് അനേകരെ

ബെം​ഗളുരു; കോവിഡ് പ്രതിസന്ധി കാരണം ഏറെ ബുദ്ധിമുട്ടിയ ഒരു മേഖലയാണ് വിനോദ സഞ്ചാര മേഖല എന്ന് നിസംശയം പറയാം.. എന്നാൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ് സഞ്ചാരിച്ചാണ് മടങ്ങുന്നത്.

കൃത്യമായ മാനദണ്ഡങ്ങളോടെ, മുന്നൊരുക്കങ്ങളോടെ അതിലുപരി സംഘാടന മികവോടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ദസറ ആഘോഷം ഒട്ടേറെ വിനോദ സഞ്ചാരികളെയടക്കം ആകർഷിച്ചു.

2020 ലെക്കാൾ പതിൻമടങ്ങാണ് ഇത്തവണ ദസറയ്ക്ക് ശേഷം സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾ.   ജോ​ഗ് വെള്ളച്ചാട്ടം, കുടക്, ബന്ദിപ്പൂർ,നാ​ഗർഹോളെ എന്ന് തുടങ്ങി ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലേക്കും ദസറയ്ക്ക് ശേഷം വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്.

കൃത്യമായ മുൻകരുതലുകൾ എടുത്തും , വാക്സിനേഷനുകൾ നടപ്പാക്കിയും കോവിഡ് കേസുകൾ ​ഗണ്യമായി കർണ്ണാടകയിൽ കുറഞ്ഞതിനെ തുടർന്ന് ജനങ്ങൾക്കായി സർക്കാർ ഒട്ടേറെ ഇളവുകളാണ് നൽകിയത്.

ഇതും വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി. ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ഒട്ടേറെ വിനോദ സഞ്ചാരികളാണ് എത്തുന്നത്.

ആർടിപിസിആർ കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണ്ണാടക നിർബന്ധമാക്കിയിരുന്നെങ്കിലും കേരളത്തിൽ നിന്നും വിനോദ സഞ്ചാരത്തിനായി കർണ്ണാടകയിലേക്കെത്തുന്നവരുടെ എണ്ണം ഉയരുകയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us