കടുത്ത സദാചാര ആക്രമണം; അയ്യൂബ്, യൂസുഫ് പത്താൻ, ദാവദ് ഖത്തീബ് എന്നിവർ പിടിയിൽ

ബെം​ഗളുരു; ഒരുമിച്ച് സഞ്ചരിച്ച പെൺകുട്ടിക്കും ആൺകുട്ടിക്കും നേരെ കടുത്ത സദാചാര ആക്രമണം നടത്തിയ മൂന്നുപേർ പോലീസ് പിടിയിൽ.

സംഭവത്തിൽ അയ്യൂബ്, യൂസുഫ് പത്താൻ, ദാവദ് ഖത്തീബ് എന്നിവരാണ് അറസ്റ്റിലായത്. ഡിസിപി വിക്രം അതെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് 25 പേർക്കെതിരെ കേസ് ഫയൽ ചെയ്തു. ബല​ഗാവിയിൽ വച്ച് ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും ഓട്ടോയിൽ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തി മറ്റ് കൂട്ടാളികളെയും ഓട്ടോ ഡ്രൈവർ വിളിച്ച് വരുത്തി മർദ്ദിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

ബുർഖ ധരിച്ചിരുന്നു പെൺകുട്ടി എന്നതിനാലും ആൺകുട്ടി ചന്ദനക്കുറി തൊട്ടിരുന്നു എന്നതിനാലുമാണ് പ്രതികൾ സംഘം ചേർന്ന് അക്രമം നടത്തിയത്.

മർദ്ദിക്കാനെത്തിയ അയ്യൂബ്, യൂസുഫ് പത്താൻ, ദാവദ് ഖത്തീബ് എന്നിവരും കൂട്ടാളികളും ഇരുവരുടെയും മൊബൈൽ ഫോണും, കയ്യിലുണ്ടായിരുന്ന 20000 രൂപയും തട്ടിയെടുത്താണ് മർദ്ദനശേഷം മടങ്ങിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts