ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു; സംഭവം മൂന്നര വയസ്സുള്ള സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ

കുളച്ചൽ :മൂന്നര വയസ്സുള്ള സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം.

ലിയോൺ നഗറിൽ മത്സ്യതൊഴിലാളിയായ ആരോഗ്യ ജെനോ-ഡയാന ദമ്പതികളുടെ മകൾ റിയാനയാണ് മരിച്ചത്. ഈസമയം മാതാവ് അടുക്കളയിൽ ജോലി തിരക്കിലായിരുന്നു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

കുട്ടികളുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മാതാവ് മുറ്റത്ത് വന്ന് നോക്കുമ്പോൾ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി കുഞ്ഞ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുളച്ചൽ പൊലീസ് സ്ഥലത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts