ബെംഗളുരു; ഒരേ സമയം മെട്രോയിലും ബസിലും ഉപയോഗിക്കാവുന്ന (എൻ സി എംസി) നാഷ്ണൽ മൊബിലിറ്റി കാർഡ് 21 ന് പുറത്തിറക്കും. ബിഎംആർസിഎൽ ആണ് നാഷ്ണൽ മൊബിലിറ്റി കാർഡ് പുറത്തിറക്കുന്നത്. ഇത്തരത്തിൽ കാൽ ലക്ഷം കാർഡുകൾക്കായുള്ള ഓർഡർ നൽകി കഴിഞ്ഞു. ഏറെ ജനപ്രിയമായ നമ്മ മെട്രോ ആരംഭിച്ചിട്ട് 10 വർഷം ആകുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. കൂടാതെ നാഷ്ണൽ മൊബിലിറ്റി കാർഡ് മെട്രോ യാത്ര, ബസ് യാത്ര , റീട്ടെയിൽ ഷോപ്പിങ്, പാർക്കിംങ് ഫീസ് എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. റുപെ ഡെബിറ്റ്…
Read MoreAuthor: News Team
ജനത്തിരക്കേറി ദസറ; ദീപാലങ്കാരം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന
ബെംഗളുരു; മൈസൂരു ദസറയിലെ ദീപാലങ്കാരം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വർധന. 1 മണിക്കൂർ കൂടി സമയം ദീർഘിപ്പിച്ച് സംഘാടകർ. 09.30 വരെയായിരുന്നു ആദ്യ സമയം, എന്നാലിത് ദീർഘിപ്പിച്ച് വൈകിട്ട് 06. 30 മുതൽ രാത്രി 10, 30 വരെയായിരിക്കും ഇനി മുതൽ ദീപാലങ്കാര സമയം. എന്നാലിത് മഹാ നവമി, വിജയദശമി ദിവസങ്ങളിൽ 10. 30 എന്നുള്ളത് 11 മണിവരെ ദീപാലങ്കാരം ഉണ്ടായിരിക്കും. കുടുംബവുമായി ആഘോഷം കാണാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ജനത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിനിയോഗിച്ചു. 100 കിലോമീറ്ററിലാണ് അലങ്കാരം ഒരുക്കിയിരിക്കുന്നത്. എന്നാൽ 87…
Read Moreവികെ ശശികലയ്ക്ക് ജയിലിൽ ലഭിച്ച വിവിഐപി പരിഗണന; റിപ്പോർട്ട് രണ്ടാഴ്ച്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി
ബെംഗളുരു; അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്ക് തടവിൽ കഴിയവെ വിവിഐപി പരിഗണന നൽകി എന്ന കേസിൽ രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കർണ്ണാടക ഹൈക്കോടതി ഉത്തരവിട്ടു. പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ശശികലയ്ക്ക് വിവിഐപി പരിഗണന നൽകി എന്ന കേസിൽ മനപൂർവ്വം കാലതാമസം വരുത്തുകയാണെന്നും അന്വേഷണ പുരോഗതി ഇല്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വിദഗ്ദയും, സാമൂഹിക പ്രവർത്തകയും ആയ ഗീതയാണ് ഹർജി നൽകിയത്. കേസ് പരിഗണിച്ച ആക്ടിംങ് ചീഫ് ജസ്റ്റിസ് എസ് സി ശർമ്മ അധ്യക്ഷനായ…
Read More108 റെയിൽവേ സ്റ്റേഷനുകളിൽ കൂടി സൗരോർജ പാനൽ സ്ഥാപിച്ചു
ബെംഗളുരു; 108 റെയിൽവേ സ്റ്റേഷനുകളിൽ കൂടി സൗരോർജ പാനൽ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി. ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലെ റെയിൽവേ സ്റ്റേഷനുകളിലാണ് സൗരോർജ പാനൽ സ്ഥാപിച്ചത്. സർവ്വീസ് കെട്ടിടങ്ങൾ, സ്റ്റേഷൻ കെട്ടിടങ്ങൾ, ലവൽ ക്രോസിങ്ങുകൾ എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം തുടങ്ങിയത്. റെയിൽവേ ലക്ഷ്യമിടുന്നത് 4543 കിലോവാട്ട് വൈദ്യുതി ഉത്പാദനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ബെംഗളുരു, മൈസൂരു, ഹുബ്ബള്ളി ഡിവിഷനുകൾക്ക് കീഴിൽ 49.41 ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിയ്ക്കാൻ സാധിച്ചു. ദക്ഷിണ പശ്ചിന റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ മനോജ് മഹാജൻ…
Read Moreതക്കാളി വില 60 രൂപയിലേക്ക്; കൈ പൊള്ളിച്ച് പച്ചക്കറി വില
ബെംഗളുരു; ബെംഗളുരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു, 20 രൂപയോളം മാത്രം ഉണ്ടായിരുന്ന തക്കാളിയുടെ വിലയടക്കം ഇപ്പോൾ 60 രൂപയായി ഉയർന്നു. തക്കാളിയുടെ വില കുതിച്ചുയരുന്നതിനാൽ അധികം വൈകാതെ തക്കാളി വില 100 കടക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. തക്കാളി ഏറെയും ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഏറെ കുറഞ്ഞതാണ് തക്കാളി വില കുതിച്ചുയരാൻ കാരണം. ബെംഗളുരു റൂറൽ, ചിക്കബല്ലാപുര, കോലാർ എന്നിവിടങ്ങളിലെ തക്കാളി കൃഷിയെയും കനത്ത മഴ ബാധിച്ചു. കനത്ത മഴ തുടർച്ചയായി പെയ്യുന്നതിനാൽ 50 ശതമാനത്തോളം കൃഷി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണെന്നും…
Read Moreതിളച്ചവെള്ളം ദേഹത്ത് വീണ് കുഞ്ഞ് മരിച്ചു
ബെംഗളുരു; ദേഹത്ത് തിളച്ച വെള്ളം വീണ് പിഞ്ച് കുഞ്ഞ് മരിച്ചു. ഇരിക്കൂർ സ്വദേശിയും ബെംഗളുരുവിൽ വ്യാപാരിയുമായ മിനിക്കൽ ഹൗസിൽ എം അബ്ദുൽ റസാഖിന്റെയും പെരുവളത്ത് പറമ്പ് തട്ടുപറമ്പിൽ ഫാത്തിമയുടെയും ഇളയ കുട്ടി ഫൈസാൻ (1) ആണ് മരിച്ചത്. കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച വെള്ളം അബദ്ധത്തിൽ കുഞ്ഞിന്റെ മറിയുകയായിരുന്നു. ഉടനടി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ എം റഫാൻ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ അബ്ദുൽ റസാഖും കുടുംബവും ജോലിയുടെ ആവശ്യത്തിനായി ബെംഗളുരുവിലാണ് താമസം.
Read Moreമൈൻഡ് നോട്ട്സ്; എല്ലാവർക്കും മാനസികാരോഗ്യം, ആപ്പുമായി നിംഹാൻസ്
ബെംഗളുരു; നാളത്തെ ദേശീയ മാനസികാരോഗ്യ ദിനം പ്രമാണിച്ച് ആപ്പ് പുറത്തിറക്കി നിംഹാൻസ് രംഗത്ത്. എല്ലാ ജനങ്ങൾക്കും മാനസികാരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആപ്പ് തയ്യാറാക്കിയത്. ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ മുഖ്യാതിഥിയാകും. മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് സഹായകരമാകും വിധമാണ് മൈൻഡ് നോട്ട് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ബെംഗളുരു ഐഐടി ബി , മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യയുടെയും സഹകരണത്തോടെയാണ് മൈൻഡ് നോട്സ് രൂപപ്പെടുത്തിയത്. മാനസിക ആരോഗ്യത്തെക്കുറിച്ച് ഉള്ള സംശയങ്ങൾ ആരായുവാനും അവ ശാസ്ത്രീയമായി പരിഹരിക്കപ്പെടാനും ഉള്ള അവസരവും, ഡോക്ടർമാരുമായി സംസാരിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ…
Read Moreകസ്തൂരി നഗറിൽ കെട്ടിടം തകർന്നു വീണ സംഭവം; അനധികൃതമായി കൂട്ടിച്ചേർക്കൽ നടത്തി; കെട്ടിട ഉടമക്കെതിരെ കേസ്
ബെംഗളുരു; കഴിഞ്ഞ ദിവസം കസ്തൂരി നഗറിൽ 3 നില കെട്ടിടം തകർന്ന് വീണത് പരിഭ്രാന്തി പടർത്തിയിരുന്നു. 6 വർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് നിലം പൊത്തിയത്. എന്നാൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ കെട്ടിടം അനുവദനീയമായതിനെക്കാളധികം മുറികൾ അടക്കമുള്ളവ കൂട്ടിച്ചേർത്തതായി സംശയിക്കുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വാർഡ് തല എൻജിനീയറെ കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. കെട്ടിട ഉടമകൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടം പൂർണ്ണമായും പൊളിച്ച് നീക്കുന്ന നടപടി ആരംഭിയ്ച്ചു. മണ്ണ് പരിശോധന അടക്കമുള്ള സുപ്രധാന നടപടികൾ ഉടമകൾ നടത്തിയില്ലെന്നുമാണ് അധികൃതരുടെ പ്രഥമിക…
Read Moreപൂജാ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക്; ടിക്കറ്റുകൾ വിറ്റൊഴിയുന്നു
ബെംഗളുരു; നവരാത്രി -പൂജാ അവധി പ്രമാണിച്ച് നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നവർ ഏറെ, ഒട്ടുമുക്കാൽ ടിക്കറ്റുകളും വിറ്റൊഴിഞ്ഞു. കേരള- കർണ്ണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ ഏറെയും വിറ്റുപോയി, ഏറെ പേർ നാട്ടിലേക്ക് മടങ്ങുന്ന 13 ആം തീയതിയിലെ തെക്കൻ കേരളത്തിലേക്കുള്ള കേരള- കർണ്ണാടക ആർടിസിയിലെ ചുരുക്കം ടിക്കറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ അധിക സർവ്വീസുകൾ നടത്താനുള്ള ക്രമീകരണം ഒരുക്കുമെന്ന് കേരള ആർടിസി അറിയിച്ചു. മാക്കൂട്ടം- കുട്ട വഴിയുള്ള സർവ്വീസുകൾ കുടക് ജില്ലയിലെ നിയന്ത്രണം പിൻവലിക്കാത്തതിനാൽ ആരംഭിച്ചിട്ടില്ല, കണ്ണൂരിലേക്ക് കേരള ആർടിസി ബത്തേരി വഴി…
Read Moreകർഷകർ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ; 32,000 ടൺ രാസവളം അനുവദിച്ച് കേന്ദ്രം
ബെംഗളുരു; കേന്ദ്ര രാസവള മന്ത്രി മൻസൂഖ് മണ്ഡവ്യ സംസ്ഥാനത്തെ കർഷകർക്ക് 32,000 ടൺ രാസവളം അനുവദിയ്ച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് അമോണിയം ഫോസ്ഫേറ്റ് അനുവദിക്കാൻ തീരുമാനമായത്. സംസ്ഥാനത്തെ കർഷകർക്ക് ആവശ്യത്തിന് വളം ലഭിക്കാതെ പ്രതിസന്ധി നേരിടേണ്ടി വന്ന വിഷയം മുഖ്യമന്ത്രി ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളെ കുറിച്ചും ആരോഗ്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മൻസൂഖ് മണ്ഡവ്യുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ചർച്ചയിൽ ആരോഗ്യ മന്ത്രി ഡോ, കെ സുധാകറും പങ്കെടുത്തു.
Read More