ഒരേ സമയം മെട്രോയിലും ബസിലും ഉപയോ​ഗിക്കാം; നാഷ്ണൽ മൊബിലിറ്റി കാർഡ് 21 ന് പുറത്തിറക്കും

ബെം​ഗളുരു; ഒരേ സമയം മെട്രോയിലും ബസിലും ഉപയോ​ഗിക്കാവുന്ന (എൻ സി എംസി) നാഷ്ണൽ മൊബിലിറ്റി കാർഡ് 21 ന് പുറത്തിറക്കും.

ബിഎംആർസിഎൽ ആണ് നാഷ്ണൽ മൊബിലിറ്റി കാർഡ് പുറത്തിറക്കുന്നത്. ഇത്തരത്തിൽ കാൽ ലക്ഷം കാർഡുകൾക്കായുള്ള ഓർഡർ നൽകി കഴിഞ്ഞു.

ഏറെ ജനപ്രിയമായ നമ്മ മെട്രോ ആരംഭിച്ചിട്ട് 10 വർഷം ആകുന്നതിന്റെ ഭാ​ഗമായിട്ടാണ് ഈ നടപടി. കൂടാതെ നാഷ്ണൽ മൊബിലിറ്റി കാർഡ് മെട്രോ യാത്ര, ബസ് യാത്ര , റീട്ടെയിൽ ഷോപ്പിങ്, പാർക്കിംങ് ഫീസ് എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

റുപെ ഡെബിറ്റ് കാർഡായിട്ടായിരിക്കും നാഷ്ണൽ മൊബിലിറ്റി കാർഡ് പുറത്തിറക്കുക. കൂടാതെ മെട്രോ സ്റ്റേഷനുകളിൽ നിന്നും ബാങ്കുകളിൽ നിന്നും നാഷ്ണൽ മൊബിലിറ്റി കാർഡ് വാങ്ങാമെന്ന് ബിഎംആർസി എംഡി അഞ്ജും പർവേസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts