ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. കൈയില്‍ പണമില്ലെങ്കിലും ആവശ്യങ്ങള്‍ നടത്താന്‍ കഴിയും എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണം. കച്ചവടക്കാര്‍ ഫോണിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടാറുണ്ട്. ഈസമയത്ത് ഏറെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.അല്ലെങ്കിൽ പണി കിട്ടും ഉറപ്പാണ്. കച്ചവടക്കാര്‍ക്ക് ഫോണിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടാമെങ്കിലും ചില നിബന്ധനകള്‍ പാലിക്കാന്‍ കച്ചവടക്കാരും ബാധ്യസ്ഥരാണ്. കാര്‍ഡ് ഉടമകളുടെ സുരക്ഷയെ കരുതിയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അധികൃതര്‍ രൂപം നല്‍കിയത്. ഇത് പാലിക്കാന്‍ കച്ചവടക്കാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ തേടുമ്പോള്‍ കച്ചവടക്കാര്‍ക്ക് അരികില്‍ മറ്റാരും…

Read More

എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട !!! യുപിഐ വഴി പിൻവലിക്കാം, അറിയാം വിശദമായി..

ന്യൂഡൽഹി: ഡെബിറ്റ് കാർഡിനു പകരം ഫോൺപേ, പേയ്ടിഎം പോലെയുള്ള യുപിഐ ആപ്പുകൾ വഴി എടിഎം മെഷീനിൽ നിന്ന് പണം ലഭിക്കാനുള്ള സംവിധാനവുമായി ബാങ്കുകൾ. ബാങ്ക് ഓഫ് ബറോഡ സേവനം ലഭ്യമാക്കിയിട്ടുണ്ട് .മറ്റു പല ബാങ്കുകളും വൈകാതെ ഏർപ്പെടുത്തും.ഉദാഹരണത്തിന് 1,000 രൂപ കറൻസിയായി പിൻവലിക്കണമെങ്കിൽ എടിഎം സ്ക്രീനിൽ ദൃശ്യമാകുന്ന ക്യുആർ കോഡ് യുപിഐ വഴി സ്കാൻ ചെയ്ത് 1,000 രൂപ അയച്ചാൽ മതിയാകും. ബാങ്ക് ഓഫ് ബറോഡയുടെ എടിഎം മെഷീനുകളിൽ ‘കാർഡ്‍ലെസ് കാഷ് വിത്ഡ്രോവൽ’ ഓപ്ഷൻ തുറന്ന് ‘ക്യുആർ കോഡ് ഓപ്ഷൻ’ തിരഞ്ഞെടുക്കുക. പിൻവലിക്കേണ്ട തുക…

Read More

വരുന്നൂ..കോമൺ മൊബിലിറ്റി കാർഡ്; ബിഎംടിസി ബസുകളിലും മെട്രോയിലും ഉപയോ​ഗിക്കാം

ബെം​ഗളുരു; ബിഎംടിസി ബസുകളിലും മെട്രോയിലും ഒരുപോലെ ഉപയോ​ഗിക്കാനാകുന്ന കോമൺ മൊബിലിറ്റി കാർഡ് എത്തുന്നു. മെട്രോ റെയിൽ കോർപ്പറേഷന്റെതാണ് പദ്ധതി. പർപ്പിൾ ലൈനിലും, ​ഗ്രീൻ ലൈനിലും ഇത്തരം കാർഡുകൾ സ്കാൻ ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കി കഴിയ്ഞ്ഞു. നവംബർ ആദ്യ ആഴ്ച്ച പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ മെട്രോയിൽ മാത്രമാണ് കോമൺ മൊബിലിറ്റി കാർഡ് ഉപയോ​ഗിക്കാനാവുക. കോമൺ മൊബിലിറ്റി കാർഡ് എത്തുന്നതോടെ യാത്രക്കാരുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. കോമൺ മൊബിലിറ്റി കാർഡ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തുമെന്ന് അധികൃതർ…

Read More

ഒരേ സമയം മെട്രോയിലും ബസിലും ഉപയോ​ഗിക്കാം; നാഷ്ണൽ മൊബിലിറ്റി കാർഡ് 21 ന് പുറത്തിറക്കും

ബെം​ഗളുരു; ഒരേ സമയം മെട്രോയിലും ബസിലും ഉപയോ​ഗിക്കാവുന്ന (എൻ സി എംസി) നാഷ്ണൽ മൊബിലിറ്റി കാർഡ് 21 ന് പുറത്തിറക്കും. ബിഎംആർസിഎൽ ആണ് നാഷ്ണൽ മൊബിലിറ്റി കാർഡ് പുറത്തിറക്കുന്നത്. ഇത്തരത്തിൽ കാൽ ലക്ഷം കാർഡുകൾക്കായുള്ള ഓർഡർ നൽകി കഴിഞ്ഞു. ഏറെ ജനപ്രിയമായ നമ്മ മെട്രോ ആരംഭിച്ചിട്ട് 10 വർഷം ആകുന്നതിന്റെ ഭാ​ഗമായിട്ടാണ് ഈ നടപടി. കൂടാതെ നാഷ്ണൽ മൊബിലിറ്റി കാർഡ് മെട്രോ യാത്ര, ബസ് യാത്ര , റീട്ടെയിൽ ഷോപ്പിങ്, പാർക്കിംങ് ഫീസ് എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. റുപെ ഡെബിറ്റ്…

Read More
Click Here to Follow Us