സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ, ഒരു ശക്തിയ്ക്കും രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കോണ്‍ഗ്രസ്‌. ലോകത്തിനു ഭീഷണിയായ ഭീകരതയെ ഒറ്റക്കെട്ടായി രാജ്യം ചെറുക്കുമെന്നും ഭീകരര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കുമെന്നും അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്‍റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകര ദുരന്തമാണ് രാജ്യം നേരിട്ടത്. വെറുപ്പുളവാക്കുന്ന ആക്രമണമാണ് സൈനികര്‍ക്കെതിരേ നടന്നിരിക്കുന്നത്. സൈന്യത്തിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി നില്‍ക്കുമെന്നും മരിച്ച ജവാന്മാരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഭീകരതയുടെ ലക്ഷ്യം രാഷ്ട്രത്തെ വിഭജിക്കലാണ്. എന്നാല്‍ നമ്മള്‍ ഒരു നിമിഷം പോലും വിഭജിച്ച്‌ നില്‍ക്കില്ല. ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയെന്നും ഭീകരരെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പുല്‍വാമ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത നാല്‍പ്പതിലധികം സൈനികരുടെയും പരിക്കേറ്റ സൈനികരുടെയും കുടുംബത്തിന്‍റെ ദുഃഖത്തില്‍ എല്ലാവരും പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരരുമായി രാജ്യം ഒരു കാലത്തും സന്ധി ചെയ്യില്ലെന്നും ശക്തമായ നടപടി പുല്‍വാമ ആക്രമണത്തിനെതിരേ ഉണ്ടാകണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
[masterslider id="10"]

Related posts