തീവ്രവാദി ആക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു;എൻഡിടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നിധി സേഥിക്ക് സസ്പെൻഷൻ.

ഡൽഹി : നാടിനെ നടുക്കിയ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ തീവ്രവാദി അക്രമണത്തെ സാധൂകരിക്കുന്ന വിധത്തിൽ ഫേസ് ബുക്ക് പോസ്റ്റിട്ട എൻ ഡി ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നിധി സേഥിയെ എൻഡിടിവി രണ്ടാഴ്ചത്തേക്ക് സസ്പൻറ് ചെയ്തു. NDTV strongly condemns what a Deputy News Editor of our website posted on her personal Facebook page about the tragic and dastardly Pulwama terror attack. She has been suspended for 2 weeks, effective immediately,…

Read More

പാകിസ്താനെതിരെ കനത്ത പ്രതിഷേധം; കശ്മീരില്‍ വ്യാപക ആക്രമണം, കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ശ്രീനഗർ: ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലുണ്ടായ പ്രതിഷേധത്തില്‍ വ്യാപക ആക്രമണം. ആള്‍ക്കൂട്ട ആക്രമണത്തില്‍ പന്ത്രണ്ടോളം ആളുകള്‍ക്ക് പരുക്കേറ്റു. പാക്കിസ്ഥാനെതിരെ കനത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. വാഹനങ്ങള്‍ കത്തിച്ചും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ആക്രമിച്ചുമാണ് പലയിടത്തും പ്രതിഷേധം അരങ്ങേറിയത്. രാവിലെ മുതല്‍ തന്നെ കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. റോഡുകളില്‍ വാഹനങ്ങള്‍ ഇറങ്ങിയിട്ടില്ല. രണ്ട് സൈനികവ്യൂഹത്തിനെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച്‌ നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി തുടരാന്‍ മുന്‍കരുതലായാണ് ജമ്മു കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വര്‍ഗീയ കലാപത്തിലേക്ക് സംഭവങ്ങള്‍ നീങ്ങാതിരിക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന്…

Read More

കെ.എസ്.ആർ.ടി.സി. ബസ്സിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ

മൈസൂരില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസിലെ യാത്രക്കാരന്‍ പിടിയിൽ. എക്‌സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ തരുവണ പരിയാരംമുക്ക് പള്ളിയാല്‍ പി. കാസിമിനെയാണ് (42) അറസ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവാണ് കണ്ടെടുത്തത്. കാട്ടിക്കുളം രണ്ടാം ഗേറ്റിലായിരുന്നു മൂന്ന് വകുപ്പുകളും സംയുക്ത പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

Read More

മാനസിക പ്രശ്നമുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ബാഗമനെ ടെക്ക് പാര്‍ക്കിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു.

ബെംഗളൂരു: എംഫാസിസ് എന്നാ സോഫ്റ്റ്‌ വെയര്‍ കമ്പനി ജീവനക്കാരനായ അമലാന്‍ ബര്‍മന്‍ (31) തന്റെ ഓഫീസ് കഫെടീരിയയില്‍ നിന്ന് താഴേക്ക്‌ ചാടി ആത്മഹത്യാ ചെയ്തു.സംഭവം നടന്നത് ഇന്നലെ യാണ്,മഹാദേവ പുരയില്‍ ഉള്ള ബാഗാമനെ ടെക് പാര്‍ക്കില്‍ ആയിരുന്നു യുവാവ്‌ ജോലി ചെയ്തിരുന്നത്. മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള യുവാവ് മരുന്നുകള്‍ കഴിച്ചിരുന്നു എന്ന് മാതാവ്‌ വ്യക്തമാക്കി ,അസമില്‍ ജനിച്ച ബര്‍മന്‍ വിദ്യാഭ്യാസത്തിനു വേണ്ടി ബംഗാളിലെക്കും അമ്മയുടെ കൂടെ ജോലി ആവശ്യവുമായി നഗരത്തില്‍ ജീവിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചു.

Read More

വീഡിയോ: വൈറലായി മലയാളി സൈനികന്റെ വീഡിയോ; ഇന്ത്യന്‍ സൈന്യത്തോട് നേര്‍ക്കനേര്‍ വന്ന് ഏറ്റുമുട്ടാന്‍ കഴിവുള്ള ഒരു സേനയോ ചാര സംഘടനയോ പാക്കിസ്ഥാനില്ലെന്ന് സൈനികന്‍.

പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തെമ്പാടും രോക്ഷം അണപൊട്ടിയൊഴുകുമ്പോള്‍ ഒരു മലയാളി സൈനികന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്ത്യന്‍ സൈന്യത്തോട് നേര്‍ക്കനേര്‍ വന്ന് ഏറ്റുമുട്ടാന്‍ കഴിവുള്ള ഒരു സേനയോ ചാര സംഘടനയോ പാക്കിസ്ഥാനില്ലെന്ന് സൈനികന്‍ വീഡിയോയില്‍ പറയുന്നു. ആര്‍ക്കും ഈ ജവാന്‍മാരുടെ കുടുംബത്തിന്റെ കണ്ണീര്‍ ഒപ്പുവാന്‍ കഴിയില്ല, അനേകം പട്ടാളക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്‌നങ്ങളാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞ് പോയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിപ്പിച്ച സൈനികര്‍ക്കായി അനേകം ജീവനുകള്‍ മറ്റു ശരീരങ്ങളിലൂടെ തുടിക്കുകയാണ്. തീര്‍ച്ചയായും ഇതിനൊരു തിരിച്ചടിക്ക് അവസരം കിട്ടുകയാണെങ്കില്‍ ഓരോ…

Read More

ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഈ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ട്വീറ്റ് ചെയ്തു. ഈ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാന്‍മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു. ‘സ്നേഹം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ചില ഭീരുക്കള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചിരിക്കുന്നു. സൈനികരേയും അവരുടെ കുടുംബത്തേയും എപ്പോഴും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കും.’ ഇതായിരുന്നു…

Read More

സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ, ഒരു ശക്തിയ്ക്കും രാജ്യത്തെ തകര്‍ക്കാന്‍ കഴിയില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കോണ്‍ഗ്രസ്‌. ലോകത്തിനു ഭീഷണിയായ ഭീകരതയെ ഒറ്റക്കെട്ടായി രാജ്യം ചെറുക്കുമെന്നും ഭീകരര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കുമെന്നും അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്‍റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകര ദുരന്തമാണ് രാജ്യം നേരിട്ടത്. വെറുപ്പുളവാക്കുന്ന ആക്രമണമാണ് സൈനികര്‍ക്കെതിരേ നടന്നിരിക്കുന്നത്. സൈന്യത്തിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി…

Read More

ഭീകരര്‍ക്ക് എതിരെ തിരിച്ചടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം.”  നരേന്ദ്രമോദി പറഞ്ഞു. “നമ്മുടെ അയല്‍ക്കാര്‍ ഗൂഢാലോചന നടത്തി ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ അവർ ചെയ്തത് വളരെ വലിയ തെറ്റാണ്.” മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടിയായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിന്ന്…

Read More

വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച് മോഹന്‍ലാല്‍

രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലികൊടുത്ത ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് മേഹന്‍ലാല്‍ ജവാന്മാരെ അനുസ്മരിച്ചത്. “രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്ബോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച്‌ തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം”മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read More

നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ;പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് കെ.കെ.ടി.എഫ്.

Karnataka Kerala Traveller’s Forum ബഹുമാന്യ സുഹൃത്തുക്കളെ,പതിറ്റാണ്ടുകളായി കൃത്യസമയത്തു യാത്ര പുറപ്പെടുകയും ലക്ഷക്കണക്കിന് മലയാളികളായുള്ള യാത്രക്കാർക്കു സൗകര്യപ്രദമായ സമയത്തു യെശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂർക്ക് പ്രതിദിന സർവീസ് നടത്തി വന്നിരുന്ന കണ്ണൂർ എക്സ്പ്രസ്സ്‌ ട്രെയിനിന്റെ പുറപ്പെടുന്ന സ്റ്റേഷൻ ബനസ്‌വാഡി യിലേക്ക് അകാരണമായി മാറ്റിയ വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. മലയാളികൾ ധാരാളം അധിവസിക്കുന്ന ഉത്തര, പശ്ചിമ ബാംഗളൂരിൽ നിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി, യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങൾ കൂടെ ഇല്ലാത്ത, നാളിതുവരെ ഒരു ട്രെയിൻ പോലും യഥാസമയത്തു പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്തിട്ടില്ലാത്ത, എത്തിച്ചേരാൻ…

Read More
Click Here to Follow Us