വികെ ശശികലയ്ക്ക് ജയിലിൽ ലഭിച്ച വിവിഐപി പരി​ഗണന; റിപ്പോർട്ട് രണ്ടാഴ്ച്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി

ബെം​ഗളുരു; അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്ക് തടവിൽ കഴിയവെ വിവിഐപി പരി​ഗണന നൽകി എന്ന കേസിൽ രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കർണ്ണാടക ഹൈക്കോടതി ഉത്തരവിട്ടു.

പൊതു താത്പര്യ ഹർജി പരി​ഗണിക്കവെയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ശശികലയ്ക്ക് വിവിഐപി പരി​ഗണന നൽകി എന്ന കേസിൽ മനപൂർവ്വം കാലതാമസം വരുത്തുകയാണെന്നും അന്വേഷണ പുരോ​ഗതി ഇല്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വിദ​ഗ്ദയും, സാമൂഹിക പ്രവർത്തകയും ആയ ​ഗീതയാണ് ഹർജി നൽകിയത്.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

കേസ് പരി​ഗണിച്ച ആക്ടിംങ് ചീഫ് ജസ്റ്റിസ് എസ് സി ശർമ്മ അധ്യക്ഷനായ ഡിവിഷണൽ ബഞ്ചാണ് രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വികെ ശശികലയ്ക്ക് തടവ് ശിക്ഷ നേരിടേണ്ടി വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts