ബെംഗളുരു; നഗരമെങ്ങും നവരാത്രി ആഘോഷിക്കാൻ തയ്യാറെടുക്കവെ കോവിഡ് നിലനിൽക്കുന്നതിനാൽ ഒട്ടേറെ നിയന്ത്രണങ്ങളാണ് നിർദേശിച്ചിരുന്നത്. എന്നാൽ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും കോർപ്പറേഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു, പുതുക്കിയ ഉത്തരവ് ബിബിഎംപി കമ്മീഷ്ണർ ഗൗരവ് ഗുപ്ത പുറത്തിറക്കി. നവരാത്രി പൂജക്കുള്ള വിഗ്രഹങ്ങൾ 4 അടിയിൽ കൂടുതലുള്ളവ സ്ഥാപിയ്ക്കാൻ വിലക്ക് ഉണ്ടാകില്ല, കൂടാതെ ഓരോ വാർഡിലും ഒന്നിലധികം പ്രദേശങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുകയുമാകാം. എന്നാൽ ഒരു വാർഡിൽ ഒരു വിഗ്രഹം എന്ന നിലക്കാണ് ആദ്യം അനുമതി നൽകിയിരുന്നത്. സിന്ദൂർ ഖേല, പുഷ്പാഞ്ജലി തുടങ്ങിയ ചടങ്ങുകൾക്ക് 10 പേർക്ക് മാത്രം അനുമതി…
Read MoreAuthor: News Team
മരണക്കെണിയായി റോഡിലെ കുഴി; സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ കൗമാരക്കാരിക്ക് ലോറി കയറി ദാരുണാന്ത്യം
ബെംഗളുരു; റോഡുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം കൂടുന്നു. റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരിയായ കൗമാരക്കാരി ലോറി കയറി മരിച്ചു. മൈസൂരു റോഡ് സ്വദേശി നുപിയ (17) ആണ് മരണപ്പെട്ടത്. കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ടപ്പോൾ പുറകിലിരുന്ന നുപിയ തെറിച്ച് വീഴുകയും പിന്നിൽ വന്ന ലോറി നുപിയയുടെ ദേഹത്ത് കൂടി കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് വീണ മറ്റ് രണ്ട് പേരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയ നുപിയ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു. വാഹനത്തിന്റെ ഡ്രൈവർ ഓടി…
Read Moreഇനി ഉത്സവ കാലം; ഉഷാറായി നഗര വിപണി
ബെംഗളുരു; ദസറ, നവരാത്രി ഉത്സവങ്ങളെ വരവേൽക്കാനൊരുങ്ങി നഗരം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ കൂടുതൽ സ്ത്രീകളും കുട്ടികളും കടകളിലെത്തുമെന്ന് പ്രതീക്ഷിച്ച് കച്ചവടക്കാർ. ദീപാവലി ആഘോഷം കൂടി മുൻകൂട്ടി കണ്ടാണ് വ്യാപാരികൾ കച്ചവട സാധനങ്ങളെത്തിക്കുന്നത്. ആകർഷകമായ വിലക്കിഴിവുകൾ അടക്കം കച്ചവടക്കാർ നൽകുന്നുണ്ട്. മധുരപലഹാരങ്ങളുടെ വൻ ശേഖരങ്ങളോടെ ബേക്കറികളും സജീവമായി കഴിഞ്ഞു. സ്വീറ്റ് ബോക്സുകൾ ആണ് പലഹാരങ്ങളിൽ ഏറെയും സമ്മാനങ്ങൾ നൽകാൻ വാങ്ങിക്കുക. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറാനുള്ള സ്വീറ്റ് ബോക്സുകൾ അടക്കമുള്ളവ തയ്യാറാക്കുകയാണ് ബേക്കറി ജീവനക്കാർ.
Read Moreഅപകടങ്ങൾ തുടർക്കഥയാകുന്നു; കസ്തൂരി നഗറിൽ 3 നിലം കെട്ടിടം നിലംപൊത്തി
ബെംഗളുരു; അപകടങ്ങൾ വിട്ടൊഴിയുന്നില്ല, ഇത്തവണ നിലം പൊത്തിയത് 3 നില കെട്ടിടമാണ്. കസ്തൂരി നഗറിൽ ഡോക്ടേഴ്സ ലേ ഔട്ടിലാണ് അപകടമുണ്ടായത്. താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എട്ട് ഫ്ളാറ്റുകളാണ് ഇതിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ച്ചക്കിടെ നഗരത്തിൽ തകർന്നു വീഴുന്ന മൂന്നാമത്തെ കെട്ടിടമാണിത്. കഴിഞ്ഞ ദിവസമാണ് കെട്ടിടം ചരിഞ്ഞ് തുടങ്ങിയത് ഉടൻ തന്നെ സോണൽ ഡപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിൽ പ്രദേശത്തെത്തിയ സംഘം താമസക്കാരെ ഒഴിപ്പിച്ചു. വൈകിട്ടോടെ കെട്ടിടം സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ആറുവർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.
Read Moreഇനി ആഘോഷ രാവ്; മൈസൂരു ദസറയ്ക്ക് ഗംഭീര തുടക്കം
മൈസൂരു; മൈസൂർ മണ്ണിൽ ദസറയ്ക്ക് ഗംഭീര തുടക്കം, ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിൽ നടന്ന ഉത്ഘാടന ചടങ്ങിൽ മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ വിളക്ക് തെളിയിച്ചതോടെ 10 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. 100 പേർക്കാണ് മൈസുരുവിൽ നടന്ന ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിയ്ച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജിടി ദേവഗൗഡ എംഎൽഎ അധ്യക്ഷത വഹിയ്ച്ചു. വൊഡയാർ രാജാക്കൻമാരുടെ പാരമ്പര്യം വിളിച്ചോതുന്ന ആചാര ദർബാറിന് അംബാവിലാസ് കൊട്ടാരത്തിൽ തുടക്കമായി. നിലവിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ സിംഹാസനത്തിൽ ഇരുന്നതോടെ ചടങ്ങുകൾക്ക്…
Read Moreമഴ കനത്തു; മെട്രോ തൂണുകളുടെ ചുവട്ടിൽ മണ്ണൊലിപ്പ്
ബെംഗളുരു; ശക്തമായ മഴയിലും വെള്ളക്കെട്ടിലും റോഡിലെ മെട്രോ തൂണുകളുടെ ചുവട്ടിൽ മണ്ണൊലിച്ചുപോയെന്ന് വ്യക്തമാക്കി ബിഎംആർസി. മൈസൂരു റോഡ് – കെങ്കേരി റീച്ചിലെ ഞ്ജാനഭാരതി സ്റ്റേഷന് സമീപത്തെ 2 തൂണുകൾക്ക് താഴെയാണ് മണ്ണൊലിച്ച് പോയി ഗർത്തം രൂപം കൊണ്ടത്. 489, 491 തൂണുകൾക്കിടയിലെ മണ്ണാണ് നഷ്ടമായത്. തൂണുകൾക്ക് ബലക്ഷയം ഇല്ലെന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി. നായന്ദഹള്ളി മുതൽ നൈസ് റോഡ് വരെ റോഡിന്റെയും നടപ്പാതയുടെയും നവീകരണത്തിന് ഏകദേശം 9.62 കോടിയാണ് ബിഎംആർസി അനുവദിയ്ച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ വൃഷഭാവതി കരകവിഞ്ഞ് ഒഴുകി പ്രദേശത്ത്…
Read Moreനിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം പോസ്റ്റിലിടിച്ച് അമ്മയും മകനും മരിച്ചു
മൈസൂരു; രാജരാജേശ്വരി നഗറിൽ വൈദ്യുത തൂണിൽ കാർ ഇടിച്ച് യുവതിയും മകനും മരിച്ചു, ഭർത്താവ് ജഗദീഷിന് സാരമായ പരിക്കേറ്റു. നഗരത്തിലെ കനകദർശൻ സ്വദേശികളായ ഇവരുടെ കാർ രാവിലെ അഞ്ച് മണിക്കാണ് അപകടത്തിൽ പെട്ടത്. ലക്ഷ്മി(35), ദൈവിക് (12) എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്. കുടകിലെ കുശാൽ നഗറിൽ നിന്ന് വരുകയായിരുന്നു കുടുംബം. രാജരാജേശ്വരി നഗറിൽ എത്തിയതോടെ കാറിന്റെ ഒരു ടയർ പൊട്ടിത്തെറിക്കുകയും അതോടെ കാറിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയുമായിരുന്നു. കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ സമീപത്തുള്ള പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയും മകനും സംഭസസ്ഥലത്ത് തന്നെ മരണമടഞ്ഞു.
Read Moreഓൺലൈൻ ചൂതാട്ട നിരോധനം, 3 വർഷം തടവും 1 ലക്ഷം പിഴയും: അറിയേണ്ടതെല്ലാം
ബെംഗളുരു; വാതുവയ്പ്പുകളും ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടുള്ള കർണ്ണാടക പോലീസ് നിയമ ഭേഗദതി സർക്കാർ വിഞ്ജാപനം നടത്തി. നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലാണിത്. തുടർന്ന് എംപിഎൽ മുതലായ പ്രീമിയർ മൊബൈൽ സൈറ്റ് മുൻനിര ഗെയിമിംങ് ആപ്പുകളുടെ പ്രവർത്തനം കർണ്ണാടകയിൽ നിരോധിച്ച് തുടങ്ങി. പണം വച്ചുള്ള ഇത്തരം ഗെയിമുകൾ കർണ്ണാടക അനുവദിക്കില്ലെന്ന സന്ദേശമാണ് എല്ലാവർക്കും ലഭിയ്ക്കുന്നത്. 1 ലക്ഷം പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ആദ്യ തവണ ഇത്തരത്തിൽ നിയമ ലംഘനം നടത്തിയാൽ 6 മാസം തടവും 10,000 രൂപ പിഴയും ചുമത്തും.…
Read Moreശബ്ദമലിനീകരണം; പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി
ബെംഗളുരു; പാർപ്പിട മേഖലയിൽ മെഗാഫോൺ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി പോലീസ്. ശബ്ദശല്യം പരിധി കടന്നതോടെയാണിത്. ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെഗാഫോൺ ഉപയോഗിച്ചു വന്നിരുന്നു. നിരന്തരമായി ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെഗാഫോൺ ഉപയോഗിച്ചു വരുന്നതിനെതിരെ വ്യാപക പരാതിയാണ് റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പുലികേശി നഗറിൽ നടത്തിയ പരിശോധനയിൽ 15 ഓളം വരുന്ന മെഗാഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്. നിരോധനം കൂടാതെ ഉന്തുവണ്ടി കച്ചവടക്കാർക്കിടയിൽ മെഗാഫോൺ ഉപയോഗം സംബന്ധിച്ച് ബോധവത്ക്കരണവും നടത്തും
Read Moreനവരാത്രി ആഘോഷം; പാലിക്കേണ്ട കർശന നിർദേശങ്ങൾ ചുവടെ കൊടുക്കുന്നവയാണ്
ബെംഗളുരു; നവരാത്രി ആഘോഷങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ ബിബിഎംപി പുറത്തിറക്കി, കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുറത്തിറക്കിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുവാനും വേണ്ടിയാണ് ബിബിഎംപി നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. 11 മുതൽ 15 വരെയാണ് ആഘോഷം. പൂജകളിൽ 50 ൽ അധികം ആൾക്കാർ പാടില്ല എന്ന് പ്രത്യേകം പറയുന്നു. 1. പൂജകളിൽ മധുരം, ഫലങ്ങളും, പുഷ്പങ്ങളും നൽകുന്നത് നിരോധിച്ചിട്ടുണ്ട്. 2.അപാർട്മെന്റുകളും സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണം. 3. പൊതുസ്ഥലങ്ങളിൽ പൂജക്കെത്തിക്കുന്ന വിഗ്രഹങ്ങൾക്ക് നാല് അടിയിൽ കൂടുതൽ ഉയരം പാടില്ല. 4. വിഗ്രഹങ്ങൾ…
Read More