മരണക്കെണിയായി റോഡിലെ കുഴി; സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ കൗമാരക്കാരിക്ക് ലോറി കയറി ദാരുണാന്ത്യം‌

ബെം​ഗളുരു; റോഡുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം കൂടുന്നു. റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരിയായ കൗമാരക്കാരി ലോറി കയറി മരിച്ചു.

മൈസൂരു റോഡ് സ്വദേശി നുപിയ (17) ആണ് മരണപ്പെട്ടത്. കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ടപ്പോൾ പുറകിലിരുന്ന നുപിയ തെറിച്ച് വീഴുകയും പിന്നിൽ വന്ന ലോറി നുപിയയുടെ ദേഹത്ത് കൂടി കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

സ്കൂട്ടറിൽ നിന്ന് വീണ മറ്റ് രണ്ട് പേരെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തു. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയ നുപിയ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു.

വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടെന്നും ലോറി കസ്റ്റഡിയിലെടുത്തെന്നും പോലീസ് വ്യക്തമാക്കി.

ന​ഗരത്തിലെ റോഡുകളിലെ കുഴികൾ കാലതാമസമില്ലാതെ അടക്കണമെന്നും അടക്കുന്നതിന്റെ നിലവാരം ഉറപ്പാക്കണമെന്നും ഹൈക്കോടതി ബിബിഎംപിയോടെ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts