സദാചാര പോലീസ്: യുവാവിനെ അപമാനിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു: അന്യമത  വിശ്വാസത്തിൽപ്പെട്ട സ്ത്രീകളോട് സംസാരിച്ചതിന്റെ പേരിൽ ബുധനാഴ്ച രാത്രി ഒരാളെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ കന്നഡ സഹകരണ ക്ഷീര ഉത്പാദക യൂണിയന്റെ കുലശേഖരയിലെ പ്ലാന്റിൽ ദിവസ വേതനകാരായി  ജോലി ചെയ്യുന്ന ജയപ്രകാശും പൃഥ്വിയുമാണ് അറസ്റ്റിലായത്.

ഒക്ടോബർ 6 ന് രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായതെന്നും കങ്കനാടിയിൽ നിന്ന് അത്താഴം കഴിച്ച് ലാൽബാഗിലെ താമസസ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു താനും  സുഹൃത്ത് പ്രണവും എന്ന് കണ്ണൂരിൽ നിന്നുള്ള മുഹമ്മദ് പിവി (23) തന്റെ പരാതിയിൽ പറഞ്ഞു. വഴിയിൽ അവർ ഒരു ബേക്കറിക്ക് സമീപം നിർത്തുകയും അവരുടെ അതേ കോളേജിൽ പഠിച്ച ഒരു സ്ത്രീയോട് സംസാരിക്കുകയും ചെയ്തു. അവർ മുന്നോട്ട് പോകുമ്പോൾ, ഒരു ഇരുചക്ര വാഹന ഷോറൂമിന് സമീപം അവർക്കൊപ്പം പഠിച്ച മറ്റ്‌ രണ്ട് സ്ത്രീകളെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

സമയം, ഒരു ബൈക്കിൽ വന്ന  രണ്ടുപേർ അവരുടെ അടുത്ത് വണ്ടി നിർത്തി. അവർ മുഹമ്മദിന്റെ പേര് ചോദിച്ചു, അവൻ പേര് പറഞ്ഞപ്പോൾ വ്യത്യസ്ത വിശ്വാസത്തിൽ നിന്നുള്ള സ്ത്രീകളോട് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് അവർ അധിക്ഷേപിക്കുകയും അടിക്കുകയും ചെയ്തു എന്ന് മുഹമ്മദ് തന്റെ പരാതിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts