കൊവിഡ് വ്യാപനം: സംസ്ഥാനത്തിന് നിർദേശ കത്തയച്ച് കേന്ദ്രം ആരോഗ്യ മന്ത്രാലയം

ബെംഗളൂരു: പരിശോധന വർധിപ്പിക്കാനും കൊവിഡ് വ്യാപനം തടയാനും കർണാടകയോട് നിർദേശിച്ച് കേന്ദ്രം. കർണാടക ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് അഞ്ചിരട്ടി തന്ത്രം പിന്തുടരാനും പരിശോധന വേഗത്തിലാക്കാനും ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു. കേരളം, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് നിരീക്ഷണത്തിലുള്ളത്. പുതിയ കോവിഡ് കേസുകളുടെ ക്ലസ്റ്ററുകൾ നിരീക്ഷിക്കാനും അണുബാധയുടെ വ്യാപനം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും കത്തിൽ സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നു. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിൻ, കൊവിഡ് ഉചിതമായ പെരുമാറ്റം എന്നിങ്ങനെയുള്ള അഞ്ച് മടങ്ങ് തന്ത്രങ്ങളാണ് പിന്തുടരേണ്ടത്. കർണാടകയിൽ വ്യാഴാഴ്ച 471 കേസുകളാണ് റിപ്പോർട്ട് ചെയ്തത് പോസിറ്റീവ്…

Read More

ശിഹാബ് തങ്ങൾ പാലിയേറ്റീവ് കെയർ മൈസൂരുവിൽ; പ്രഖ്യാപനം ഇന്ന്

ബെംഗളൂരു: ആൾ ഇന്ത്യാ കെ.എം.സീ. സീ മൈസൂരു ഘടകത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ പാലിയേറ്റീവ് കെയർ മൈസൂരു യൂണിറ്റിൻ്റെ പ്രഖ്യാപനം ഇന്ന് നടക്കും. കർണാടകത്തിൽ ഇത് ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയുടെ മൂന്നാം പാലിയേറ്റീവ് ഹോം കെയർ യൂണിറ്റാണ്. മേയർ സുനന്ദ  ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ആബിദ്സ് കൺവെൻഷൻ സെൻ്ററിൽവച്ച് വൈകിട്ട് ആറിന് നടക്കും. പാലിയേറ്റീവ് ഹോം കെയർ പ്രഖ്യാപനവും ആംബുലൻസ് സമർപ്പണവും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടീ മുഹമ്മദ് ബഷീർ എം. പി നിർവഹിക്കും. പി.എം. എ…

Read More

കർഷകർ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ; 32,000 ടൺ രാസവളം അനുവദിച്ച് കേന്ദ്രം

ബെം​ഗളുരു; കേന്ദ്ര രാസവള മന്ത്രി മൻസൂഖ് മണ്ഡവ്യ സംസ്ഥാനത്തെ കർഷകർക്ക് 32,000 ടൺ രാസവളം അനുവദിയ്ച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് അമോണിയം ഫോസ്ഫേറ്റ് അനുവദിക്കാൻ തീരുമാനമായത്. സംസ്ഥാനത്തെ കർഷകർക്ക് ആവശ്യത്തിന് വളം ലഭിക്കാതെ പ്രതിസന്ധി നേരിടേണ്ടി വന്ന വിഷയം മുഖ്യമന്ത്രി ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളെ കുറിച്ചും ആരോ​ഗ്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മൻസൂഖ് മണ്ഡവ്യുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ചർച്ചയിൽ ആരോ​ഗ്യ മന്ത്രി ഡോ, കെ സുധാകറും പങ്കെടുത്തു.

Read More

ഹോസ്റ്റലുകൾ കോവിഡ് കെയർ സെന്ററുകളാക്കാൻ സർക്കാർ; വിയോജിപ്പുമായി വിദ്യാർഥികൾ

ബെം​ഗളുരു; ഹോസ്റ്റലുകൾ കോവിഡ് കെയർ സെന്ററുകളാക്കുന്നതിനോട് വിയോജിപ്പ്, ബെംഗളരു സർവകലാശാലയുടെ രണ്ട് വനിതാ ഹോസ്റ്റലുകൾ കോവിഡ് കെയർ സെന്ററാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം. രണ്ട് ഹോസ്റ്റലുകളിലായി 550 ഓളം വിദ്യാർഥികളാണ് താമസിക്കുന്നത്. നിലവിൽ വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാനാണ് നിർദേശമെന്ന് വിദ്യാർഥികൾ പറയുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വീടുകളിലേക്ക് മടങ്ങാൻ ഗതാഗത സൗകര്യമില്ലെന്നും പറയുന്നു. പക്ഷേ വിദ്യാർഥികളില്ലാത്ത ഹോസ്റ്റലാണ് കോവിഡ് കെയർ സെന്ററാക്കുന്നതെന്ന് ബെംഗളൂരു കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

Read More

സ്വകാര്യസ്ഥാപനങ്ങൾ കോവിഡ് കെയർ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സർക്കാരിന് കനത്ത വെല്ലുവിളി

ബെം​ഗളുരു; സർക്കാരിന് വെല്ലുവിളിയായി കോവിഡ് കേന്ദ്രങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ കോവിഡ് കെയർ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സർക്കാരിന് വെല്ലുവിളിയാകുന്നു, പ്രാദേശിക എതിർപ്പുകളുയരുന്നതാണ് സർക്കാരിനെ കുഴപ്പത്തിലാക്കുന്നത്. അടച്ചിട്ടിരിയ്ക്കുന്ന സ്റ്റേഡിയങ്ങളും ആശ്രമങ്ങളും കോവിഡ് കെയർ കേന്ദ്രങ്ങളാക്കുന്നതിനു പുറമേ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഹോസ്റ്റലുകളും കോവിഡ് കെയർ കേന്ദ്രങ്ങളാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ബെം​ഗളുരുവിലെ കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിലും യെലഹങ്ക ജി.കെ.വി.കെ. കാമ്പസിലും കോവിഡ് രോഗികൾക്കായി സൗകര്യങ്ങളൊരുക്കി കഴിഞ്ഞു. ഇത്തരത്തിൽ ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ കേന്ദ്രത്തിൽ അയ്യായിരത്തോളം കിടക്കകൾ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ. കണ്ഠീരവ ഇൻഡോർ സ്‌റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കാൻ ഒരുക്കങ്ങൾ തുടങ്ങിയിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കി…

Read More
Click Here to Follow Us