ബോഡി ക്യാമറകൾ ധരിക്കാൻ പോലീസുകാർക്ക് നിർദേശം നൽകണം; കർണാടക ഹൈക്കോടതി.

ബെംഗളൂരു: ഡ്യൂട്ടി സമയത്ത് ബോഡി ക്യാമറകൾ ധരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഉചിതമായ നിർദ്ദേശം നൽകണമെന്നും നഗരത്തിൽ സ്മാർട്ട് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കർശനമായി നടപ്പാക്കണമെന്ന് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറകളുടെ ശരിയായ ഉപയോഗം സംബന്ധിച്ച പ്രാതിനിധ്യം പരിഗണിക്കാൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഗീതാ മിശ്ര സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിർദേശം പുറപ്പെടുവിച്ചത്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

74 ലക്ഷം രൂപ മുടക്കി വാങ്ങിയ ക്യാമറകൾ സംസ്ഥാനം ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരന്റെ അഭിഭാഷകൻ, പോലീസ് വകുപ്പിലെ അഴിമതി തടയാൻ ഇത്തരം കൂടുതൽ ക്യാമറകൾ സംസ്ഥാനം വാങ്ങേണ്ടതുണ്ടെന്ന് വാദിച്ചു.

തുടർന്ന് സംസ്ഥാന സർക്കാർ ഇതിനോടകം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആകെയുള്ള 2680 ക്യാമറകളിൽ 1097 ക്യാമറകൾ വാങ്ങിയിട്ടുണ്ടെന്നും ബാക്കിയുള്ളവ 30 ദിവസത്തിനകം വാങ്ങുമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts