കേരള – കർണാടക റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ സർവീസുകൾക്ക് സാധ്യത

ബംഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാനാന്തര ബസ് സർവീസ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ തേടി കേരള ആർടിസി. ചുരുങ്ങിയ സമയം കൊണ്ട് നാട്ടിൽ ഹിറ്റായ കേരള ആർ ടി സിയുടെ ടൂർ പാക്കേജുകൾ അധികം വൈകാതെ സംസ്ഥാനാന്തര റൂട്ടുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്നു കേരള ആർടിസി എംഡി ബിജുപ്രഭാകറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കർണാടക ആർടിസി എംഡി ശിവയോഗി സി. കലാസാദുമായി ചർച്ച നടത്തിയത്.

രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ബന്ദിപ്പൂർ വനത്തിലൂടെ കൂടുതൽബസ് സർവീസുകൾ ആരംഭിക്കുന്നതും ചർച്ചയുടെ ഭാഗമായി, ഇപ്പോൾ കെഎസ്ആർടിസിക്ക് രണ്ട് സർവീസ് മാത്രമുള്ള സുൽത്താൻ ബത്തേരി വഴി ബാംഗ്ലൂരിലേക്കുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ റൂട്ടിൽ കൂടുതൽ സർവീസുകൾ കർണാടക ആർടിസിയുമായി ചേർന്ന് നടപ്പാക്കാനാണു പദ്ധതി. ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലേക്ക് കർണാടക ആർടിസി ബാംഗളൂരുവിൽ നിന്ന് സർവീസുകൾ നടത്തുന്നുണ്ട്. കേരളത്തിൽനിന്ന് ബംഗളൂരു വരെയുള്ള സർവീസിലെ യാത്രക്കാരെ ഈ റൂട്ടുകളുമായി ബന്ധിപ്പിക്കും. 

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കർണാടക തിരിച്ച് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ബസ് സർവീസുകൾ ആരംഭിക്കും. ഇരു കോർപ്പറേഷനുകളും ഇത് സംബന്ധിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. വർഷങ്ങൾക്കു മുൻപേ തന്നെ സംസ്ഥാനാന്തര റൂട്ടുകളിൽ കർണാടക ആർടിസി ടൂർ പാക്കേജുകൾ ആരംഭിച്ചിരുന്നു ഹംപി, ജോഗ് വെള്ളച്ചാട്ടം, മടിക്കേരി, ബാദാമി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കർണാടക ആർടിസി വാരാന്ത്യങ്ങളിൽ പ്രത്യേക പാക്കേജ് യാത്രകൾ നടത്തുന്നുണ്ട്. ആന്ധ്രയിലെ തിരുപ്പതി ഉൾപ്പെടെയുള്ള ക്ഷേത്ര നഗരങ്ങളിലേക്കുള്ള പാക്കേജ് യാത്രകളിലൂടെ മികച്ച വരുമാനമാണ് കർണാടക ആർടിസിക്ക് ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts