നടന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും പ്രണയത്തിലെന്ന് ആരാധകര്‍

ചെന്നൈ: നടന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഇതുവരെ ധനുഷോ മൃണാള്‍ ഠാക്കൂറോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങലൊന്നും നടത്തിയിട്ടില്ല.

മൃണാള്‍ നായികയായെത്തിയ സണ്‍ ഓഫ് സര്‍ദാറിന്റെ പ്രത്യേക ഷോയില്‍ പങ്കെടുക്കാന്‍ ധനുഷ് മുംബൈയിലെത്തിയിരുന്നു.

ഈ പരിപാടിക്കിടെ മൃണാളും ധനുഷും കൈ കോര്‍ത്ത് നടക്കുന്നതും സ്വകാര്യം പറയുന്നതുമെല്ലാമുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

ഇതിനൊപ്പം മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിലും ധനുഷ് പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി.

കഴിഞ്ഞ ജൂലൈയില്‍ ധനുഷിന്റെ പുതിയ ചിത്രമായ ‘തേരെ ഇഷ്‌ക് മേ’യുടെ നിര്‍മാതാവും എഴുത്തുകാരിയുമായ കനിക ധില്ലന്‍ ഒരുക്കിയ പാര്‍ട്ടിയിലും മൃണാള്‍ ഠാക്കൂര്‍ പങ്കെടുത്തിരുന്നു.

ഈ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കനിക ധില്ലന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആദ്യ ചിത്രത്തില്‍ ധനുഷിനൊപ്പം മൃണാള്‍ ഠാക്കൂറും ഉണ്ടായിരുന്നു.

ധനുഷ് തന്റെ സഹോദരിമാരായ ഡോ.കാര്‍ത്തിക കാര്‍ത്തിക്കിനും വിമല ഗീതയ്ക്കും മൃണാളിനെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഇരുവരേയും മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇരുവരും മൃണാളിനെ തിരിച്ചും ഫോളോ ചെയ്യുന്നുണ്ട്. ഏതെല്ലാം കൂടെയായപ്പോൾ ഇത് പ്രണയം തന്നെയെന്ന് ആരാധകര്‍ വിധിയെഴുതി തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts