നഗരത്തിൽ ഡെങ്കി പനി വ്യാപകമാകുന്നു

ബെംഗളൂരു: കർണാടകത്തിലുടനീളം ഡെങ്കിപനി കേസുകളുടെ എണ്ണത്തിൽ വൻ വർധന. 352 കേസുകൾ ബെംഗളൂരു നഗരത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ജില്ലകളിൽ കേസുകളിൽ വർധനയുണ്ടായി. കോവിഡ് ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്ന ഈ സമയത്ത് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് തടയാൻ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബ്ലഡ് ബാങ്കുകളിൽ ആവശ്യമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും കുറവാണ്.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ലോക്ക് ഡൗൺ സമയത്ത്, ബ്ലഡ് ബാങ്കുകളിൽ വലിയ തോതിൽ രക്തക്ഷാമമുണ്ടായിരുന്നു. ഉഡുപ്പി ജില്ലയിൽ ജൂലൈ 24 വരെ 261 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, കഴിഞ്ഞ ഒരു മാസത്തിനിടെ കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇടയ്ക്കിടെയുള്ള മഴ കാരണം ലാർവകളുടെ പ്രജനനം വർദ്ധിക്കുന്നു, ഇത് ഡെങ്കിപ്പനി കേസുകളുടെ വർദ്ധനവിന് കാരണമാകുന്നുവെന്ന് ജില്ലാ രോഗ നിയന്ത്രണ ഉദ്യോഗസ്ഥനായ ഡോ. പ്രശാന്ത് ഭട്ട് പറഞ്ഞു,.

അതേസമയം, എല്ലാ ജില്ലാ കമ്മീഷണർമാരുമായും ഒരു യോഗം ചേർന്നിട്ടുണ്ടെന്നും സിക്ക, ഡെങ്കി, മലേറിയ, എന്നിവയ്ക്കായി പ്രത്യേക നിരീക്ഷണ നടപടികൾക്കായി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ആരോഗ്യ കമ്മീഷണർ ഡോ. കെ വി ത്രിലോക് ചന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts