കർഷകരുടെ കുട്ടികൾക്ക് 1000 കോടിയുടെ സ്കോളർഷിപ് ; ബസവരാജ്‌ ബൊമ്മൈ

ബെംഗളൂരു : കർണാടക മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്ത ശ്രി ബസവരാജ് ബൊമ്മൈ ഇന്ന് സംസ്ഥാനത്തെ കർഷകരുടെ കുട്ടികൾക്കായി പുതിയ സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. 1,000 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്.

കർഷകരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം, മുഖ്യമന്ത്രിയായി ചുമതലയേറ്റ ഏതാനും മണിക്കൂറുകൾക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

കൂടാതെ, വിധവകൾക്കുള്ള പെൻഷനും സംസ്ഥാനത്തെ പ്രത്യേക ശേഷിയുള്ളവരടക്കം നിലവിലുള്ള ചില പദ്ധതികളിൽ മുഖ്യമന്ത്രി പുനരവലോകനം പ്രഖ്യാപിച്ചു. സന്ധ്യ രക്ഷാ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന പെൻഷൻ 1,200 രൂപയായി ഉയർത്തും. വിധവകൾക്കും പ്രത്യേക കഴിവുള്ളവർക്കും 200 രൂപ വർധിപ്പിക്കും.

പാർട്ടിയിലെ മുതിർന്നവരുമായും കേന്ദ്രത്തിലെ നേതാക്കളുമായും ചർച്ചകൾക്ക് ശേഷം മാത്രമേ പുതിയ മന്ത്രിസഭ രൂപീകരിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts