സ്കൂട്ടർ നിയന്ത്രണംതെറ്റി മറിഞ്ഞപ്പോൾ എതിരെ വന്ന ട്രക്ക് ഇടിച്ചിട്ടു;മലയാളി യുവതിക്ക് ദാരുണാന്ത്യം;സഹയാത്രികക്ക് പരിക്ക്.

ബെംഗളൂരു :നഗരത്തിലെ ഡെൽ ഇ എം സി ഇന്ത്യ എന്ന കമ്പനിയിൽ സീനിയർ അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്നകാഞ്ഞങ്ങാട് മിലങ്ങത്ത് നിവാസിൽ സുരേന്ദ്ര പൈയുടെയും സാധന എസ് പൈയുടേയും മകൾ സുഷ്മിത (25) കെ.ആർ.പുരത്ത് വച്ചുണ്ടായ അപകടത്തിൽ മരിച്ചു.

സുഷ്മിതയും സുഹൃത്ത് ചൈതന്യയും ശനിയാഴ്ച പുലർച്ചെ ഷിഫ്റ്റ് കഴിഞ്ഞ് രാമമൂർത്തിനഗറിലെ വീട്ടിലേക്കു ഇരുചക്രവാഹനത്തിൽ പോകുമ്പോഴായിരുന്നു അപകടം. ന്യൂ ലൈറ്റ് സർക്കിളിലെത്തിയപ്പോൾ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞു. ചൈതന്യയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്.

  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍

റോഡിൽ തലയടിച്ചുവീണ ഇവരെ എതിരെ വന്ന ട്രക്ക് ഇടിച്ചിട്ടു. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും സുഷ്മിതയെ രക്ഷിക്കാനായില്ല. ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

സഹോദരങ്ങൾ :സഞ്ജന എസ് പൈ, സന്ദീപ് എസ് പൈ.

പരിക്കു പറ്റിയ രാമമൂർത്തി നഗർ സ്വദേശിനിയായ ചൈതന്യ (23) സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
[masterslider id="10"]

Related posts

Click Here to Follow Us