ബെംഗളൂരുവിൽനിന്ന് മൂന്നാറിലേക്ക് നോൺ എ.സി. സ്ലീപ്പർ സർവീസുമായി കെ.എസ്.ആർ.ടി.സി.!!

ബെംഗളൂരു: മൂന്നാറിലേക്ക് കർണാടക ആർ.ടി.സി.ക്ക് ദിവസേന സർവീസായി. ഇത്രയുംനാൾ വാരാന്ത്യങ്ങളിലും ഉത്സവകാലങ്ങളിലും മാത്രമെ മൂന്നാറിലേക്ക് സർവീസുണ്ടായിരുന്നുള്ളൂ. ബെംഗളൂരുവിൽനിന്ന് മൂന്നാറിലേക്ക് നോൺ എ.സി. സ്ലീപ്പർ സർവീസ്  രാത്രി 9.08-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.02-ന് മൂന്നാറിലെത്തുകയും തിരിച്ച് മൂന്നാറിൽ നിന്ന് വൈകീട്ട് 5.07-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.30-ന് ബെംഗളൂരുവിലെത്തുകയും ചെയ്യും.

സേലം, കോയമ്പത്തൂർ, ഉദുമൽപേട്ട് വഴിയായിരിക്കും സർവീസ്. 800 രൂപയാണ് ടിക്കറ്റ് നിരക്ക്. കർണാടക ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന്‌ വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. മൂന്നാർ മൂലക്കടൈ ജങ്‌ഷൻ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കർണാടക ആർ.ടി.സി.യുടെ ഔദ്യോഗിക ഏജൻസിയുണ്ട്. ഫോൺ: 09446016061, 04865 233022.

  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

മൂന്നാറിലേക്ക് ആദ്യമായിട്ടാണ് കർണാടക ആർ.ടി.സി. സ്ലീപ്പർ ബസ് സർവീസ് നടത്തുന്നത്. എറണാകുളത്തേക്ക്ആദ്യമായി വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് മൂന്നാറിലേക്കും സർവീസ് ആരംഭിച്ചത്.

എറണാകുളത്തേക്കുള്ള വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സേലം വഴിയാണ് സർവീസ്. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും ടിക്കറ്റ് മുഴുവൻ വിറ്റുതീരാറുണ്ട്. രാത്രി 9.32-ന് ബെംഗളൂരു ശാന്തിനഗറിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.47-ന് എറണാകുളത്തെത്തി തിരിച്ച് രാത്രി 9.01-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.16-ന് ബെംഗളൂരുവിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts