ടോക്കിയോ : ജാലിൻ ത്രോയിൽ ഇന്ത്യക്കാരൻ നീരജ് ചോപ്രക്ക് ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം.
87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി.
യോഗ്യത റൗണ്ടില്‍ 86.65 മീറ്ററാണ് ഒറ്റയേറില്‍ നീരജ് മറികടന്നിരുന്നുത്. അതിനേയും വെല്ലുന്ന പ്രകടനം പുറത്തെടുക്കാന്‍ നീരജിനായി.
തന്റെ ആദ്യ ശ്രമത്തില്‍ 87.03 ദൂരമാണ് ചോപ്രയെറിഞ്ഞത്. പിന്നാലെ സ്വര്‍ണം കണ്ടെത്തിയ ദൂരം. മൂന്നാം ശ്രമത്തില്‍ ചോപ്രയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല.
76.79 മീറ്റര്‍ മാത്രമാണ് സ്വന്തമാക്കാനായത്. നാലും അഞ്ചും ശ്രമങ്ങള്‍ ഫൗളായി.
ചെക്ക് റിപ്പബ്ലിക്കിന്റെ യാകുബ് വാഡ്‌ലെഷ് (85.44) വെള്ളി നേടി. ചെക്കിന്റെ വിറ്റ്‌സസ്ലാവ് വെസ്ലി (85.44) വെങ്കലം നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.History has been scripted at Tokyo! What @Neeraj_chopra1 has achieved today will be remembered forever. The young Neeraj has done exceptionally well. He played with remarkable passion and showed unparalleled grit. Congratulations to him for winning the Gold. #Tokyo2020 https://t.co/2NcGgJvfMS
— Narendra Modi (@narendramodi) August 7, 2021