ബലാത്സംഗം തടയാനാകുമോ എന്നറിയാൻ ‘ആന്‍റി-റേപ് സാരി’കൾ പുറത്തിറക്കി!!!

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് പറയുന്ന യുവതിയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എല്ലാവരെയും ശരീരം കാണാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ വേഷം ധരിച്ചിരിക്കുന്നതെന്നും അത് അവരെ ബലാത്സംഗത്തിന് അര്‍ഹരാക്കുന്നുവെന്നുമായിരുന്നു യുവതിയുടെ പക്ഷം. പെൺകുട്ടികൾ മാപ്പു പറയാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരതിന് തയാറാകാതെ തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികള്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ‘സേഫ്റ്റി’ എന്ന സംഘടന. www.sanskari-saree.com എന്ന വെബ്‌സൈറ്റിലൂടെ ‘ആന്‍റി റേപ്പ് സാരി’കള്‍ പുറത്തിറക്കിയാണ് ‘സേഫ്റ്റി’യുടെ പ്രതിഷേധം. ചില പ്രത്യേക രീതികളിൽ സാരി ഉടുത്താൽ…

Read More

ഇങ്ങനെയും ഉണ്ട് അദ്ധ്യാപകർ ! സരസ്വതീദേവി-ബുദ്ധപ്രതിമകളുടെ പേരിൽ വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ചത് അദ്ധ്യാപകർ തന്നെ!

ബെംഗളൂരു : ബാംഗ്ലൂർ സർവകലാശാലയിൽ സരസ്വതീ – ബുദ്ധപ്രതിമയുടെ പേരിൽ വിദ്യാർത്ഥികളെ തമ്മിലടിപ്പിച്ചത് രണ്ട് അദ്ധ്യാപകർ ചേർന്നാണ് എന്ന് വൈസ് ചാൻസലർ കെ ആർ .വേണുഗോപാലിന്റെ റിപ്പോർട്ട്. ചാൻസലർ കൂടിയായ ഗവർണർ വാജുബായി വാലക്ക് സിസിടിവി ദൃശ്യങ്ങൾ അടക്കം റിപ്പോർട്ട് സമർപ്പിച്ചു, ഒരു കോപ്പി സിറ്റി പോലീസ് കമ്മീഷണർ ടി സൂനീൽ കുമാറിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും കൈമാറി. പ്രഫസർമാർക്കെതിരെ നടപടിക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങി. ജ്ഞാന ഭാരതീ കാമ്പസിലെ കവാടത്തിൽ വർഷങ്ങളായി ഉണ്ടായിരുന്ന സരസ്വതീ ദേവി പ്രതിമ സ്ഥാപിച്ചതിനെ തുടർന്നാണ്…

Read More

മാതൃദിനത്തിൽ ഇരട്ടക്കുട്ടികളുടെ അമ്മയായി മണിപ്പൂർ മുൻ സമരനേതാവ് ഇറോം ശർമിള.

ബെംഗളൂരു : മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകി മണിപ്പൂരിലെ മുൻ സമര നായിക ഇറോം ശർമ്മിള. മണിപ്പൂരിലെ സൈന്യത്തിന്റെ അമിതാധികാരത്തിനെതിരെ 16 വർഷം നിരാഹര സമരം അനുഷ്ടിച്ച ഉരുക്കു വനിത ഇന്നലെ നഗരത്തിൽ ഇരട്ടപ്പെൺകുട്ടികൾക്ക് ജൻമം നൽകി.നിക്സ് ഷാഖി, ഓട്ട താര എന്നിവർ പിറന്നത് സിസേറിയനിലൂടെ ആയിരുന്നു . 2017ൽ ആണ് സമരത്തിൽ നിന്ന് പിൻമാറിയതിന് ശേഷം ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിഞ്ഞോയെ വിവാഹം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇറോം ശർമ്മിള പരാജയപ്പെട്ടിരുന്നു.

Read More

എല്ലാ അസുഖവും മാറ്റുന്ന അൽഭുത മരുന്ന് “വേദിക് ഡ്രിംഗ്സി”ന്റെ വിൽപന കേരളത്തിൽ പൊടിപൊടിക്കുന്നു;ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ തൊടാൻ കേരളാ പോലീസിനും ഭയം.

ബെംഗളൂരു : വഞ്ചിക്കപ്പെടാൻ തയ്യാറായി ഒരു ജനത കാത്തു നിൽക്കുകയാണെങ്കിൽ പറ്റിക്കുന്നവർക്ക് പണി എളുപ്പമാണ്. ആട് ,തേക്ക്, മാഞ്ചിയം, റൈസ് പുളളർ, വലംപിരിശംഖ്, കുബേർ പുഞ്ചി അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. ആ ശ്രേണിയിലേക്ക് ഏറ്റവും പുതിയതായി എത്തുകയാണ് ഈ അൽഭുതമരുന്ന്. കാഞ്ഞങ്ങാട്ട് പിടിയിലായ അദ്ഭുത മരുന്നുവിൽപ്പന സംഘത്തെക്കുറിച്ചുള്ള അന്വേഷണം നീളുന്നത് കോടികളുടെ തട്ടിപ്പിലേക്ക്. ഡോക്ടർമാരാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ സംഭവം പുറത്തുകൊണ്ടുവന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഈ മരുന്ന് വൻതോതിൽ വിറ്റഴിച്ചിട്ടുണ്ടെന്ന് പ്രഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതായി സ്റ്റിങ് ഓപ്പറേഷന് നേതൃത്വം നൽകിയ ഡോ. ടി.വി.പദ്മനാഭൻ പറഞ്ഞു. ഇന്റർനെറ്റിൽ പരസ്യം…

Read More

റഹ്മാന്‍ നായകനാവുന്ന ‘7’ – ന്‍റെ ട്രെയിലര്‍ റിലീസായി!!

റഹ്മാന്‍ നായകനാവുന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമായ ‘7’ – ന്‍റെ ട്രെയിലര്‍ റിലീസായി. ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണര്‍ നായക കഥാപാത്രമാണ് റഹ്മാന്‍റേത്. റഹ്മാന്‍ ആദ്യന്തം കാക്കി ഉടുക്കാത്ത പോലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് എന്നത് പ്രത്യേകതയാണ്. സെവനില്‍ റെജീന കസാന്ദ്ര, നന്ദിത ശ്വേതാ, അദിതി ആര്യാ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത്. തെലുങ്കിലെ യുവ നായകന്‍ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകന്‍ കൂടിയായ…

Read More

വഴിയില്‍ വച്ച് കണ്ട പ്രസവവേദന അടുത്ത നാടോടി സ്ത്രീയെ ആശുപത്രിയിലാക്കി,പ്രസവത്തിന് ശേഷം അമ്മ മുങ്ങി;ഒരു ബന്ധുവിനെ പോലെ മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് 3 ആഴ്ചയോളം കാവല്‍ നിന്ന് ഓട്ടോ റിക്ഷ ഡ്രൈവര്‍;നഗരത്തില്‍ അവശേഷിക്കുന്ന”നന്മമരം”ബാബു രുദ്രപ്പക്ക് എങ്ങും കയ്യടി.

ബെംഗളൂരു :നഗരത്തില്‍ നമ്മള്‍ എല്ലാവരും ഏറ്റവും കൂടുതല്‍ തല്ലു കൂടിയിട്ടുണ്ടാവുക ഓട്ടോ ഡ്രൈവര്‍ മാരോട് ആയിരിക്കും,അവര്‍ നിശ്ചയിക്കുന്ന തുകക്ക് അവര്‍ നിശ്ചയിക്കുന്ന സ്ഥലത്ത് ഇറക്കിവിടുക എന്നത് ആണല്ലോ സാധാരണ അവരുടെ രീതികള്‍,എന്നാല്‍ ഈ മേഖലയിലും ദൈവ ദൂതന്മാര്‍ ഉണ്ട്, ഈ ലോകത്ത്  സഹജീവികളോട് നിസ്വാർത്ഥമായ അനുകമ്പ കാത്തുസൂക്ഷിക്കുന്ന നല്ല മനുഷ്യർ അമ്പേ ഇല്ലാതായിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു ‘നല്ല വാർത്ത’ ഇക്കഴിഞ്ഞ ദിവസം നഗരത്തില്‍ നിന്നും പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഈ വാർത്തയ്ക്കാധാരമായ സംഭവപരമ്പരയുടെ തുടക്കം. ഉച്ചയ്ക്ക് രണ്ടരമണിയോടെ ഊണുകഴിക്കാൻ വേണ്ടി വൈറ്റ്‌ഫീൽഡിലുള്ള തന്റെ…

Read More

പ്രധാനമന്ത്രിയുടെ മേഘ സിദ്ധാന്തത്തെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്‌.

ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ ‘ മേഘ’ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുകയാണ് മോദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇ മെയിൽ സംവിധാനം വരുന്നതിന് മുമ്പ് ഇ മെയിൽ അയച്ചു എന്ന് പറയുന്നു. മോദി ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പൂരിലെ വാട്സാപ്പ് സർവ്വകലാശാലായിൽ നിന്നാണോ പഠിച്ചതെന്ന് ചോദിച്ച കോണ്‍ഗ്രസ്  പ്രധാനമന്ത്രി വാർത്ത‍ സമ്മേളനം വിളിക്കാത്തത് നന്നായെന്നും ഇല്ലെങ്കില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര ആയേനെയെന്നും പരിഹസിച്ചു. ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തന്‍റെ സിദ്ധാന്തമവതരിപ്പിച്ചത്. ബലാകോട്ടില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍…

Read More

“സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്”:കമലഹാസന്‍.

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് കമല്‍ഹാസന്‍റെ പ്രസ്താവന. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’- കമല്‍ ഹാസന്‍ പറഞ്ഞു. ഇത് മുസ്ലീം ഭൂരിപക്ഷ  പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു…

Read More

യുവഎഴുത്തുകാരനായ സുഭാഷ്‌ചന്ദ്രന്റെ”സമുദ്രശില”യുടെ ബെംഗളൂരുവിലെ പ്രകാശനം മേയ് 19ന്.

ബെംഗളൂരു :”ഘടികാരം നിലക്കുന്ന സമയം”എന്ന പ്രഥമ കഥയിലൂടെ ശ്രദ്ധേയനായ കഥാകൃത്തും മലയാളത്തിലെ പ്രധാന സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി , വയലാർ അവാർഡുകൾ നേടിയ ‘മനുഷ്യന്‌ ഒരു ആമുഖം ‘എന്ന ക്ലാസിക് മാനമുള്ള നോവലിന്റെ കർത്താവും മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ പ്രസിദ്ധീകരണമായ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും പുരോഗമന ചിന്തകനും നല്ലൊരു പ്രഭാഷകനും സർവ്വോപരി മനുഷ്യപ്പറ്റുള്ള യുവഎഴുത്തുകാരനുമായ സുഭാഷ്‌ ചന്ദ്രൻ മലയാള നോവൽ സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നു. മെയ് പത്തൊമ്പത്‌ ഞായർ രാവിലെ പത്തരയ്‌ക്ക് എച്ച്എഎൽ കൈരളീനിലയം സ്‌കൂൾ ആഡിറ്റോറിയത്തിൽ . സുഭാഷ്‌ചന്ദ്രന്റെ “സമുദ്രശില” എന്ന…

Read More

സ്കൂട്ടർ നിയന്ത്രണംതെറ്റി മറിഞ്ഞപ്പോൾ എതിരെ വന്ന ട്രക്ക് ഇടിച്ചിട്ടു;മലയാളി യുവതിക്ക് ദാരുണാന്ത്യം;സഹയാത്രികക്ക് പരിക്ക്.

ബെംഗളൂരു :നഗരത്തിലെ ഡെൽ ഇ എം സി ഇന്ത്യ എന്ന കമ്പനിയിൽ സീനിയർ അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്നകാഞ്ഞങ്ങാട് മിലങ്ങത്ത് നിവാസിൽ സുരേന്ദ്ര പൈയുടെയും സാധന എസ് പൈയുടേയും മകൾ സുഷ്മിത (25) കെ.ആർ.പുരത്ത് വച്ചുണ്ടായ അപകടത്തിൽ മരിച്ചു. സുഷ്മിതയും സുഹൃത്ത് ചൈതന്യയും ശനിയാഴ്ച പുലർച്ചെ ഷിഫ്റ്റ് കഴിഞ്ഞ് രാമമൂർത്തിനഗറിലെ വീട്ടിലേക്കു ഇരുചക്രവാഹനത്തിൽ പോകുമ്പോഴായിരുന്നു അപകടം. ന്യൂ ലൈറ്റ് സർക്കിളിലെത്തിയപ്പോൾ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞു. ചൈതന്യയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. റോഡിൽ തലയടിച്ചുവീണ ഇവരെ എതിരെ വന്ന ട്രക്ക് ഇടിച്ചിട്ടു. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും സുഷ്മിതയെ രക്ഷിക്കാനായില്ല.…

Read More
Click Here to Follow Us