ബലാത്സംഗം തടയാനാകുമോ എന്നറിയാൻ ‘ആന്‍റി-റേപ് സാരി’കൾ പുറത്തിറക്കി!!!

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് പറയുന്ന യുവതിയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എല്ലാവരെയും ശരീരം കാണാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ വേഷം ധരിച്ചിരിക്കുന്നതെന്നും അത് അവരെ ബലാത്സംഗത്തിന് അര്‍ഹരാക്കുന്നുവെന്നുമായിരുന്നു യുവതിയുടെ പക്ഷം.

പെൺകുട്ടികൾ മാപ്പു പറയാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരതിന് തയാറാകാതെ തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികള്‍ക്ക് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ‘സേഫ്റ്റി’ എന്ന സംഘടന. www.sanskari-saree.com എന്ന വെബ്‌സൈറ്റിലൂടെ ‘ആന്‍റി റേപ്പ് സാരി’കള്‍ പുറത്തിറക്കിയാണ് ‘സേഫ്റ്റി’യുടെ പ്രതിഷേധം.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

ചില പ്രത്യേക രീതികളിൽ സാരി ഉടുത്താൽ ബലാത്സംഗം തടയാനാകുമോ എന്നറിയാനാണ് ‘ആന്‍റി-റേപ് സാരി’കൾ പുറത്തിറക്കിയിരിക്കുന്നത്.

സാരികള്‍ വിറ്റ് കിട്ടുന്ന തുക സേഫ്റ്റിയുടെ ഫണ്ടിലേക്ക് നല്‍കാനാണ് സന്‍സ്കാരി വെബ്സൈറ്റിന്‍റെ തീരുമാനം. സ്ത്രീകളെ ശാക്തീകരിക്കുക, സംരക്ഷണം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേഫ്റ്റി.

ബലാത്സംഗം വിരുദ്ധ സംവിധാനം ഉപയോഗിച്ച് തയാറാക്കിയിരിക്കുന്നവയാണ് ഈ സാരികളെന്നാണ് ആക്ഷേപഹാസ്യ രൂപേണ സന്‍സ്കാരി പറയുന്നത്. ഒന്നും കാണാനില്ലെങ്കില്‍ ബലാത്സംഗം ചെയ്യാന്‍ ഒന്നുമില്ലെന്നാണല്ലോ അര്‍ത്ഥമെന്നും അവര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts