ബിനാമി ഇടപാടുകാരെ കുടുക്കാന്‍ ആധാര്‍ ബയോമെട്രിക്ക് കാര്‍ഡുകള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡല്‍ഹി: ബിനാമി ഇടപാടുകാരെ കുടുക്കാന്‍ ആധാര്‍ ബയോമെട്രിക്ക് കാര്‍ഡുകള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ അനധികൃത ഇടപാടുകളും അഴിമതിയും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാമി ഇടപാടുകളും നികുതി തട്ടിപ്പുകളും തടയാനുള്ള ശ്രമങ്ങള്‍ തുടരും. നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ അഴിമതി കുറയ്ക്കുന്നതില്‍ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ആധാറുമായി മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കല്‍, ബാങ്ക് അക്കണ്ട്് ബന്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുമ്പ് നമുക്ക് ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല.

  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ

ഇവയുടെയെല്ലാം തുടര്‍ച്ചയായി ആസ്തി വകകളുടെ വിവരങ്ങളും ആധറുമായി ബന്ധിപ്പിക്കുക എന്നത് സര്‍ക്കാറിന്റെ നയത്തിന്റ ഭാഗമാണ്. കള്ളപ്പണം തുടച്ചുനീക്കാനും നികുതി വരുമാനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും മോദി പറഞ്ഞു. ഇന്ന് രാജ്യത്ത് സാമ്പത്തിക സംസ്‌കാരത്തിന്റെ കാര്യത്തില്‍ തന്നെ മാറ്റങ്ങളുണ്ടായി. അഴിമതി കാണിക്കാന്‍ പലര്‍ക്കും പേടിയുണ്ടയിരിക്കുന്നു. കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ സുതാര്യത കൈവന്നതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മയക്കുമരുന്നുമായി യുവതി പിടിയില്‍
[masterslider id="10"]

Related posts

Click Here to Follow Us