ലോജിസ്റ്റിക് കമ്പനി ജീവനക്കാർ മരിച്ച നിലയിൽ

ബെംഗളൂരു : നഗരത്തിലെ ലോജിസ്റ്റിക് കമ്പനിയിലെ രണ്ട്‌ ജീവനക്കാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

രാമനഗര സ്വദേശി നാഗേഷ് (52), മണ്ഡ്യ സ്വദേശി മഞ്ജു ഗൗഡ (44) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ സഹപ്രവർത്തകരെത്തിയപ്പോഴാണ് താമസസ്ഥലത്ത് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ

മാരകായുധമുപയോഗിച്ച് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ നാലുവർഷമായി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

കൊലപാതകത്തിൽ സഹപ്രവർത്തകനായ സുരേഷിനെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us