മിഠായിക്ക് പണമെടുത്ത 4 വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു 

കൊല്ലം: മിഠായി വാങ്ങാൻ പണമെടുത്ത നാലു വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു.

സ്പൂണ്‍ ചൂടാക്കി കാലില്‍ വച്ചാണ് നാലുവയസ്സുകാരനോട് അമ്മയുടെ ക്രൂരത.

വലതുകാലിനു പൊള്ളലേറ്റ കുട്ടിയെ പൊതുപ്രവർത്തകരുടെ ഇടപെടലില്‍ കിളികൊല്ലൂർ പോലീസ് ആശുപത്രിയിലെത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂർ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34)യുടെ പേരില്‍ പോലീസ് കേസെടുത്തു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്.

പിന്നീട്, പേഴ്സില്‍ നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു.

ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts