അമ്മയുടെയും സഹോദരന്റെയും കൺമുന്നിൽ നാല് വയസ്സുകാരിക്ക് ലോറിയിടിച്ച് ദാരുണമരണം

ബെംഗളൂരു : അമ്മയുടെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് പോയ നാല് വയസ്സുകാരിക്ക് അമ്മയുടെയും സഹോദരന്റെയും കൺമുന്നിൽ ലോറിയിടിച്ച് ദാരുണമരണം. ബെംഗളൂരു നോർത്ത് താലൂക്കിലെ ഹനുമന്തഗൗഡ പാളയയിൽ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. രാജേന്ദ്രൻ-ലാവണ്യ ദമ്പതികളുടെ മൂത്ത മകൾ നിഷികയാണ് മരിച്ചത്.

ഗൊല്ലഹള്ളിയിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി നടന്നുപോവുകയായിരുന്നു ലാവണ്യയും മക്കളും. രണ്ടാമത്തെ കുഞ്ഞിനെ കൈകളിൽ എടുത്തും നിഷികയുടെ കൈപിടിച്ചുമാണ് ലാവണ്യ റോഡിലൂടെ നടന്നിരുന്നത്. ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയിൽ വന്ന കാൻട്രോ ലോറി നിയന്ത്രണം വിട്ട് നിഷികയുടെ മേൽ പാഞ്ഞുകയറുകയായിരുന്നു.

  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

അദ്ഭുതകരമായ രക്ഷപ്പെടൽ: ലോറി ഇടിച്ചുവെങ്കിലും ലാവണ്യയും കയ്യിലിരുന്ന കുഞ്ഞും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ നിഷിക സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി.

നാട്ടുകാരുടെ പ്രതിഷേധം: അപകടത്തിന് പിന്നാലെ രോഷാകുലരായ നാട്ടുകാർ ലോറി തടയുകയും വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. ഡ്രൈവറെ പിടികൂടി മർദ്ദിച്ച ശേഷം പോലീസിന് കൈമാറി.

ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മദനായകനഹള്ളി പോലീസ് സ്ഥലത്തെത്തി ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts