ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ

ബെംഗളൂരു: നഗരമധ്യത്തിലെ തിരക്കേറിയ അനിൽ കുംബ്ലെ സർക്കിളിൽ ലംബോർഗിനി കാർ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ പോലീസ് നടപടി കർശനമാക്കി. അന്തരിച്ച മുൻ അധോലോക നായകനും സാമൂഹിക പ്രവർത്തകനുമായിരുന്ന മുത്തപ്പ റായിയുടെ മകൻ റിക്കി റായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാറെന്ന് സംശയിക്കുന്നതിനെത്തുടർന്ന് അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി.

കഴിഞ്ഞ ശനിയാഴ്ചയാണ് നഗരഹൃദയത്തിൽ വെള്ള നിറത്തിലുള്ള ലംബോർഗിനി കാർ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ ‘ഡ്രിഫ്റ്റിംഗ്’ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പൊതുജനങ്ങളിൽ നിന്ന് പരാതി ഉയരുകയും ചെയ്തിരുന്നു.

  സ്കൂൾ പരിപാടികളിൽ അശ്ലീല ഗാനങ്ങൾ വേണ്ട; മാന്യമായ വസ്ത്രധാരണം; വിദ്യാലയങ്ങൾക്കായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ

സദാശിവനഗറിലെ വസതിയിൽ നിന്ന് KA 05 NR 0009 എന്ന നമ്പറിലുള്ള കാർ കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് ഞായറാഴ്ച പിടിച്ചെടുത്തു. സംഭവസമയത്ത് വണ്ടി ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമാക്കാൻ റിക്കി റായിയോട് നേരിട്ട് ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

വാഹനത്തിന്റെ കൃത്യമായ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിനായി പോലീസ് പ്രാദേശിക ട്രാൻസ്പോർട്ട് ഓഫീസിൽ (RTO) നിന്ന് രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ഞങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റിക്കി റായിക്ക് നോട്ടീസ് നൽകി. എന്നാൽ സംഭവദിവസം കാർ ഓടിച്ചിരുന്നത് അദ്ദേഹം തന്നെയാണോ എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്,” എന്ന് മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്

നിലവിൽ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. പൊതുനിരത്തിൽ അഭ്യാസപ്രകടനം നടത്തി മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയർത്തിയതിന് കർശന നിയമനടപടികൾ സ്വീകരിക്കാനാണ് ട്രാഫിക് പോലീസിന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
[masterslider id="10"]

Related posts

Click Here to Follow Us