ജോലിയിൽ വീഴ്ച വരുത്തിയതായി; കർണാടക ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചു

BBMP_engineers building

ബംഗളൂരു: നിലവാരമില്ലാത്ത ജോലിയുടെ പേരിൽ ഇജിപുരയിലെ സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന (ഇഡബ്ല്യുഎസ്) ക്വാർട്ടേഴ്സിലെ 13 വീടുകൾ 2003ൽ തകർന്ന് ഏതാനും താമസക്കാരുടെ ജീവൻ അപഹരിച്ച സംഭവത്തിൽ കർണാടക ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചു. മൂന്നര പതിറ്റാണ്ട് മുമ്പാണ് വീടുകൾ നിർമിച്ചത്. ജോലിയിൽ വീഴ്ച വരുത്തിയ ബിബിഎംപിയിലെ 10 എൻജിനീയർമാർക്കെതിരെ സംസ്ഥാന സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തു. .

ഇതിനുപുറമെ 13 കരാറുകാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയതിന് 4.75 കോടി രൂപ പലിശ സഹിതം ഈടാക്കാനും 1,512 കുടുംബങ്ങൾക്കുണ്ടായ അസൗകര്യത്തിനുള്ള നഷ്ടപരിഹാരമായി കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

2008 ഒക്ടോബറിൽ കർണാടക ലോകായുക്ത നിയമത്തിലെ സെക്ഷൻ 7 (2-എ) പ്രകാരം സർക്കാർ പരാമർശിച്ച അന്വേഷണം ലോകായുക്ത ജസ്റ്റിസ് പി വിശ്വനാഥ ഷെട്ടി പൂർത്തിയായാക്കുകയും, ഈ വർഷം ജനുവരി 27 ന് അധികാരമൊഴിയുന്നതിന് മുൻപായി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

അശ്രദ്ധയുടെ പേരിൽ മാത്രമല്ല, ഗുണനിലവാരമുള്ള ക്വാർട്ടേഴ്‌സുകളുടെ നിർമ്മാണത്തിനായുള്ള ചെലവ് ചുരുക്കി നിയമവിരുദ്ധമായ നേട്ടമുണ്ടാക്കാൻ നോക്കിയതുമാണ് നിർമാണത്തിന്റെ ഗുണനിലവാരം മോശമായതെന്ന് ലോകായുക്ത അനുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നത്.

ഒരു ചെറിയ നേട്ടത്തിനുവേണ്ടിയുള്ള ഒരു ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങളിൽ കലാശിച്ചെന്നും, അതിനാൽ, ഭാവിയിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തവും വ്യക്തവുമായ സന്ദേശം ബന്ധപ്പെട്ടവർക്ക് അയക്കേണ്ടതുണ്ട് റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us