ബിബിഎംപി ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുമെന്ന് കർണാടക ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

ബെംഗളൂരു: റോഡിലെ കുഴികൾ നികത്താതെ ജനങ്ങളുടെ ജീവൻവെച്ച് കളിച്ചതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ബിബിഎംപി എഞ്ചിനീയർമാരെ ജയിലിലേക്ക് അയയ്ക്കാനും നിർദേശം നൽകേണ്ടിവരുമെന്ന് കർണാടക ഹൈക്കോടതി തിങ്കളാഴ്ച വാക്കാൽ മുന്നറിയിപ്പ് നൽകി.

2015ൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹർജിക്കാർക്കുവേണ്ടി ഹാജറായ അഭിഭാഷകൻ കഴിഞ്ഞ ഒന്നിൽ നഗരത്തിലെ കുഴികൾ കാരണം ഒമ്പത് പേർ മരിച്ചതായി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്.

അന്വേഷണത്തിന് സ്വതന്ത്ര ഏജൻസിയെ നിയമിക്കുമെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബെഞ്ച് ബിബിഎംപി അഭിഭാഷകനോട് പറഞ്ഞു.

ഒന്നുകിൽ ക്രിമിനൽ അനാസ്ഥയ്ക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശങ്ങൾ നൽകണം അല്ലെങ്കിൽ അവരെ സസ്പെൻഡ് ചെയ്ത് മറ്റ് ചില ഉദ്യോഗസ്ഥരെ ആ സ്ഥലത്ത് നിയമിക്കാൻ ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടേണ്ടിവരുമെന്നും കോടതി കൂട്ടിച്ചേർത്തു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us