ഹോട്ടലിൽ നിന്നും ഭക്ഷണംകഴിക്കവേ വിദ്യാർഥി കുഴഞ്ഞ വീണ് മരിച്ചു.

ബെംഗളൂരു: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കവേ ഹൃദയാഘാതത്തെത്തുടർന്ന് വിദ്യാർത്ഥി മരിച്ചു. നിയമവിദ്യാർഥിയായ നഞ്ചപുര ഗ്രാമനിവാസി നിതിൻ കുമാർ (25) ആണ് മരിച്ചത്. ഹുൻസൂർ താലൂക്കിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം.

മൈസൂരുവിലെ വിദ്യാവർധക ലോ കോളേജിൽ നാലാംവർഷ വിദ്യാർഥിയാണ് നിതിൻ. ഹുൻസൂർ ബസ് സ്റ്റാൻഡിനുസമീപത്തെ ഹോട്ടലിൽ സുഹൃത്തുമൊത്താണ് നിതിൻ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട നിതിൻ ഉടൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ

നിതിൻ കുഴഞ്ഞുവീണയുടൻ സുഹൃത്തും ഹോട്ടലിലെ മറ്റുള്ളവരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം പൂർണമായി ഹോട്ടലിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; വിജയ്‌യുടെ 'രഹസ്യ ശിൽപി' ആരെന്ന് അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us