ഇളനീർ വെള്ളം കുടിച്ച് മലയാളികൾ ഉൾപ്പെടെ 15 പേർ ആശുപത്രിയിൽ 

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ അഡ്യാർ വളച്ചില്‍ മേഖലയിലെ ബോണ്ഡ ഫാക്ടറി വിറ്റ ഇളനീർ വെള്ളം കുടിച്ച പതിനഞ്ചോളം പേർ ആശുപത്രിയില്‍.

രണ്ട് സ്ത്രീകളും 12 വയസ്സുള്ള കുട്ടിയും മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

12 പേരെ ഒ.പി വിഭാഗത്തില്‍ ചികിത്സ നല്‍കി വിട്ടയച്ചു.

മംഗളൂരുവിനടുത്ത കണ്ണൂർ, തുംബെ സ്വദേശികളാണ് അതിസാരം ബാധിച്ച്‌ ആശുപത്രിയിലുള്ളത്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

തിങ്കളാഴ്ച ഫാക്ടറിയില്‍ നിന്ന് വാങ്ങിയ ഇളനീർ വെള്ളം ചൊവ്വാഴ്ച കഴിച്ചതിനെത്തുടർന്ന് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു.

ആരോഗ്യപ്രശ്നം ബാധിച്ചവർ വാങ്ങിയ എല്ലാ ഇനം സാധനങ്ങളുടേയും സാമ്പിളുകള്‍ ശേഖരിച്ചു.

ഇവ പരിശോധന വിധേയമാക്കും.

സംഭവത്തെത്തുടർന്ന് ദക്ഷിണ കന്നട ജില്ല ആരോഗ്യ ഓഫിസർ ഡോ. തിമ്മയ്യയുടെ നേതൃത്വത്തില്‍ സംഘം ഫാക്ടറിയില്‍ പരിശോധന നടത്തി.

15 ലിറ്റർ ഇളനീർ വെള്ളം രാസപരിശോധനക്ക് അയച്ചതായി ഡി.എച്ച്‌.ഒ അറിയിച്ചു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

താല്‍ക്കാലികമായി ഫാക്ടറി അടച്ചു പൂട്ടാൻ നിർദേശം നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts