ബാർബർ ഷോപ്പിലെ സംസാരം അവസാനിച്ചത് കത്തിക്കുത്തിൽ 

ബെംഗളൂരു: ബാർബർ ഷോപ്പിലെ രാഷ്ട്രീയം പറച്ചില്‍ കലാശിച്ചത് കത്തിക്കുത്തിൽ.

മംഗളൂരു ബോളാറില്‍ ബാർബർ ഷോപ്പ് നടത്തുന്ന എഡ്വിൻ വിനയ് കുമാറിനെ (65) നെഞ്ചില്‍ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ബണ്ട്വാള്‍ ബരിമറയിലെ അനന്ത സപല്യയെ (49) പോലീസ് അറസ്റ്റ് ചെയ്തു.

കേരളത്തില്‍ നിന്ന് വർഷങ്ങള്‍ മുമ്പ് മംഗളൂരുവിലെത്തി ബോളാറില്‍ ഗവ. സ്കൂളിനടുത്ത് കാന്തി ഹെയർ ഡ്രസസ് എന്ന സ്ഥാപനം നടത്തുകയാണ് എഡ്വിൻ.

  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

ബാർബർ ഷോപ്പില്‍ വന്ന അക്രമിയും എഡ്വിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞു.

ഭിന്ന ആശയക്കാരായ ഇരുവരും തമ്മില്‍ നടന്ന സംസാരത്തിനിടയില്‍ അനന്ത പുറത്തേക്ക് പോയി.

വീട്ടില്‍ നിന്ന് കത്തിയുമായി വന്ന പ്രതി എഡ്വിൻറെ നെഞ്ചില്‍ കുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts