പതിനേഴു ദിവസം മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നഗരത്തിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: പതിനേഴു ദിവസത്തിനു മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി.

നഗരത്തിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഷെസിനെ രണ്ട് കെഎംസിസി പ്രവർത്തകർ കാണുകയായിരുന്നു. 

തുടർന്ന് ഫോട്ടോ എടുത്ത് വീട്ടിലേക്ക് അയച്ച് ഷെസിനാണെന്ന് സ്ഥിരീകരിച്ചു.

ഷെസിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഇന്ന് രാത്രിയോടെ ഷെസിൻ നാട്ടിൽ എത്തും. കുട്ടി എങ്ങനെയാണ് ബംഗളൂരുവിൽ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

നാട്ടിലേക്ക് എത്തിയതിനു ശേഷമാകും ഈ വിവരങ്ങൾ ചോദിച്ചറിയുക. 

ജൂലൈ 16 നാണ് കണ്ണൂർ കക്കാടുനിന്ന് ഷെസിനെ കാണാതാവുന്നത്.

കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥിയായ ഷെസിൻ മുടി വെട്ടാനാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്.

ഉച്ച കഴിഞ്ഞിട്ടും ഷെസിൻ തിരിച്ച് വരാത്തതോടെ വീട്ടുകാർ അന്വേഷണം തുടങ്ങി.

അന്വേഷണത്തിൽ സുഹൃത്തുക്കളുടെ വീടുകളിലും മുടിവെട്ടുന്ന കടയിലും എത്തിയിട്ടില്ലെന്ന് വ്യക്തമായി.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

കാണാതായ സമയത്ത് ഷെസിന്റെ കൈവശം ഫോണും ഉണ്ടായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts